ക​യ​ർ ഭൂ​വ​സ്ത്ര വി​താ​നം: തേ​വ​ല​ക്ക​ര മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​

Advertisement

ച​വ​റ: ക​യ​ർ ഭൂ​വ​സ്ത്ര​വി​താ​ന​ത്തി​ൽ ച​വ​റ ബ്ലോ​ക്കി​ലെ മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി തേ​വ​ല​ക്ക​ര.ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ക​യ​ർമേ​ഖ​ല​ക്ക്​ ഉ​ണ​ർവും ക​യ​ർ ഉ​ൽപ​ന്ന​ങ്ങ​ൾക്ക് വി​പ​ണി​മൂ​ല്യ​വും ല​ഭി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി പ​റ​ഞ്ഞു.

തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർഡു​ക​ളി​ൽ 294 തൊ​ഴി​ൽ ദി​ന​ങ്ങ​ളി​ലാ​യി 38 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ചേ​ർന്നാ​ണ് കു​ള​ങ്ങ​ൾ നി​ർമി​ച്ച് ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച​ത്.

ക​യ​ർ വി​ക​സ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​യ​ർ ഭൂ​വ​സ്ത്ര​വി​താ​ന പ​ദ്ധ​തി​ക​ളു​ടെ ബ്ലോ​ക്കുത​ല പ്ര​വ​ർത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നു​ള്ള മാ​ർഗ​നി​ർദേ​ശ​ങ്ങ​ളുമാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Advertisement