കൊല്ലം പ്രാദേശിക ജാലകം

Advertisement

എഴുകോണിൽ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ

കുണ്ടറ : എഴുകോണിൽ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.ചൊവ്വള്ളൂർ വയലിന് സമീപം റോഡരികിലാണ് ബൈക്ക് കത്തിക്കരിഞ്ഞ പ്രഭാത സവാരിക്ക് പോയവർ കണ്ടത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

നമ്പർ പ്ലേറ്റ് ഉൾപ്പടെ ബൈക്ക് പൂർണ്ണമായും കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു. ബൈക്കിൽ നിന്നും ലഭിച്ച ഫോൺ നമ്പർ പ്രകാരം നമ്പർ ഉടമയായ കരുനാഗപ്പള്ളി സ്വദേശിയുമായി ബന്ധപ്പെട്ടെങ്കിലും ബൈക്കുടമ അദ്ദേഹം അല്ലെന്ന വിവരമാണ് ലഭിച്ചത്. ബൈക്ക് കത്തിച്ചതാണന്നും എന്നാൽ ആരുടെയും പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും എഴുകോൺ എസ്.ഐ അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗമാണ് നമ്മെ ലഹരിയുടെ ചതിക്കുഴികളിലെത്തിച്ചത് :ഋഷിരാജ് സിങ് IPS
ശാസ്താം കോട്ട : ശാസ്താം കോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനിലാണ് സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗമാണ് നമ്മെ ലഹരിയുടെ ചതിക്കുഴികളിലെത്തിച്ചതെന്ന് ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടത്. നമ്മുടെ ചുറ്റുപാടുകളിൽ മയക്കുമരുന്നുകളും ലഹരി വസ്തുക്കളും നാമറിയാതെ എങ്ങനെ ഇടപെടുന്നുവെന്നും അത് നമ്മുടെ തലമുറകളെ വഴിതെറ്റിക്കുന്നത് എങ്ങനെയെന്നും കുട്ടികൾ ഈ ലഹരിയുടെ പിടിയിൽ നിന്നും രക്ഷപെടേണ്ടതെങ്ങനെ യെന്നും ഉദാഹരണ സഹിതം അദ്ദേഹം കുട്ടികൾക്കായ് പറഞ്ഞു കൊടുത്തു.

ശാസ്താം കോട്ട റോട്ടറി ക്ലബ്ബും ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനിൽ ബ്രൂക്ക് ഡയറക്ടർ ഫാ. ഡോ.ജി.അബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് സ്വാഗതവും റോട്ടറി ക്ലബ് പ്രസിഡന്റ് കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.തുടർന്ന് നടന്ന ഋഷിരാജ് സിങ്ങുമൊത്തുള്ള സംവാദം കുട്ടികൾക്ക് വേറിട്ട അനുഭവമായി

വെളിയത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി 12 ഇരുചക്ര വാഹനങ്ങളും ഒരു പിക്കപ് വാനും ഇടിച്ച് തകർത്തു

ഓയൂർ: വെളിയത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിരുന്ന പന്ത്രണ്ട് ഇരുചക്ര വാഹനങ്ങളും ഒരു പിക്കപ്പ് വാനും ഇടിച്ച് തകർത്തു. ആളപായം ഇല്ല. വെള്ളിയാഴ്ച ഉച്ചക്ക്12 മണിയോടെയായിരുന്നു സംഭവം. പൂയപ്പള്ളി ഭാഗത്ത് നിന്നും വെളിയം മാലയിലെ ക്വാറിയിലേക്ക് പാറകയറ്റാൻ പോയ ടിപ്പർ ലോറിയാണ് അപകടം വിതച്ചത്.

വെളിയം പഞ്ചായത്തിൽ മാലയിൽ വാർഡിൽ പ്രവർത്തിക്കുന്ന ആക്ക വിള പാറക്വാറിയിലേക്ക് പാറ കയറ്റാനായി അമിതവേഗത്തിൽ പോയ ലക്ഷമൺ ആന്റ് സാന്റ്സ് എന്ന ടിപ്പർ ലോറിയാണ് നിയന്ത്രണം വിട്ട് വാഹനങ്ങൾ ഇടിച്ച് തകർത്തത്. മരുതമൺപള്ളി രാമവിലാസത്തിൽ അനീഷിന്റെ ഉടമസ്ഥതയിൽ വെളിയം മാവിളയിൽ പ്രവർത്തിക്കുന്ന ആട്ടോ ടെക് എന്ന സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയിരുന്ന വാഹനങ്ങളാണ് ഇടിച്ച് തകർത്തത്. വാഹനങ്ങൾ തകർത്ത ശേഷം നിർത്താതെ പോയ ടിപ്പർ ലോറി പ്രദേശവാസികൾ തടഞ്ഞ് നിർത്തുകയായിരുന്നു.

അപകടത്തിൽനശിച്ച വാഹനങ്ങൾക്ക് 8 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ആട്ടോടെക് ഉടമ അനീഷ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച മുൻപ് വെളിയം ആക്കാവിള പാറക്വാറിയിൽ നിന്നും പാറകയറ്റി അമിത വേഗതയിൽ വന്ന ലക്ഷ്മൺ ആന്റ്സാന്റ്സ് എന്ന ടിപ്പർ ലോറി വെളിയം ജംഗ്ഷന് സമീപം കാൽ നടയാത്രികനായ യുവാവിനെ ഇടിച്ചു വീഴ്ത്തി ഇരുകാലുകളിൽ കൂടി കയറി ഇറങ്ങി കാലുകൾ തകർന്നിരുന്നു. സമാനമായ രീതിയിൽ ചെറുതും വലുതുമായ നിരവധി അപടകടങ്ങളാണ് ടിപ്പർ ലേറികളുളുടെ മരണപ്പാച്ചിൽ കാരണം ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ദേശീയപാതയില്‍ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു

കൊല്ലം: ദേശീയപാതയില്‍ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു.കൊല്ലം മൈലക്കാട് ആണ് അപകടം ഉണ്ടായത്. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ സ്‌കൂളിലാക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചാത്തന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഗൗരി. 


തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്‌ലറില്‍ തട്ടി ഇരുവരും ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗോപകുമാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കൊട്ടിയത്തെ ആശുപത്രിയില്‍ വെച്ചാണ് ഗൗരി മരിച്ചത്. ട്രയ്ലര്‍ ഡ്രൈവറുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് ദൃശ്യങ്ങലില്‍ വ്യക്തമാണ്. മുന്നില്‍പോകുന്ന ബൈക്ക്ിനെ തട്ടിവീവ്ത്തിയിട്ടും വാഹനം നിര്‍ത്തിയത് 20മീറ്ററിലേറെ പിന്നിട്ടിട്ടാണ്.

ജില്ലാ ആശുപത്രിക്ക് അത്യാധുനിക സി.റ്റി മെഷിന്‍ വരുന്നു
 കൊല്ലം.ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സി.റ്റി മെഷിന്‍ ഉടനെത്തും. ജില്ലാ പഞ്ചായത്ത് 2020-21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപ വിലയുള്ള ഏറ്റവും പുതിയ  സാങ്കതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മെഷിനാണ് സ്ഥാപിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.  കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സിവില്‍  പണികളും അന്തിമ ഘട്ടത്തിലാണ്. ഈ മാസം അവസാനം മെഷിന്‍ സ്ഥാപിക്കാനാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത ദാസ് അറിയിച്ചു

വിദ്യാർത്ഥി സംഘടനകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം :ഋഷിരാജ് സിംഗ്

ശാസ്താംകോട്ട. സമൂഹ നന്മക്കായി വിദ്യാർത്ഥി സംഘടനകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് മുൻ ഡി ജി പി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. ജെ സി ഐ ശാസ്താംകോട്ടയുടെയും കെ എസ്‌ എം ഡി ബി കോളേജിലെ എൻ സി സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ യജ്ഞo ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളാണ് ഈ പ്രതിരോധത്തിൽ മുന്നിൽ നിൽക്കേണ്ടത്. നാളെകൾ അവരുടേതാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.


ഉത്ഘാടന സമ്മേളനത്തിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്ജി നയിച്ച ലഹരി വിരുദ്ധ ബോധന വരയരങ്ങ് ഏറെ ശ്രദ്ധ ആകർഷിച്ചു. വെറും പത്തു സെക്കന്റ് കൊണ്ട് ഋഷിരാജ് സിംഗിന്റെ കരിക്കേച്ചർ വരച്ചത് കാണികളുടെ കയ്യടി നേടി.
സമ്മേളനത്തിൽ വെച്ച് ജെ സി ഐ ശാസ്താംകോട്ട ഏർപ്പെടുത്തിയ ബെസ്റ്റ് ടാലെന്റ്റ് അവാർഡ് ഋഷിരാജ് സിംഗിൽ നിന്നും അഡ്വ ജിതേഷ്ജി ഏറ്റുവാങ്ങി.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ആയിരുന്നു അവാർഡ്. കൂടാതെ ജില്ലയിലെ മികച്ച അധ്യാപകരായി തെരെഞ്ഞെടുക്കപ്പെട്ട കെ ജി ജോൺസൺ, ബി ഗോപകുമാർ, ജി ശ്രീലത, ശ്രീരംഗം ജയകുമാർ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ജെ സി ഐ പ്രസിഡന്റ്‌ എൽ സുഗതൻ അധ്യക്ഷനായ യോഗത്തിൽ പ്രോഗ്രാം ഡയരക്ടർ അഡ്വ ഓ പ്രസാദ് സ്വാഗതം പറഞ്ഞു. ഡോ പുനലൂർ സോമരാജൻ മുഖ്യ അതിഥി ആയിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ കെ സി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.ജെ സി ഐ സെക്രട്ടറി വിജയക്കുറുപ്പ് നന്ദി പറഞ്ഞു.

കൊല്ലം പോലീസ് എംപ്ലോയീസ് സഹകരണ സംഘം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
കൊല്ലം. പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണിക്ക് ഉജ്ജ്വല വിജയം. കഴിഞ്ഞ വര്‍ഷം കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച എംപ്ലോയിസ ് സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ട പോലീസ് സഹകരണ സംഘം കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും വികസനത്തിന്റെയും പ്രതിഫല മായാണ് തെരഞ്ഞെടുപ്പ് വിജയം എന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഇന്ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ എസ്.ഷൈജു, ബി.എസ ് സനോജ്, എസ ്.ആര്‍ ഷിനോദാസ്, എ.എ ശിവകുമാര്‍, എസ ്. സലീല്‍, ആര്‍.എല്‍ സജു, ശോഭാമണി
കെ.എസ്, റജീനബീവി, സി. സുധാകരന്‍, സി.വിനോദ് കുമാര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികളായി എസ്.ഷൈജുവിനെ പ്രസിഡന്റായും വിനോദ് കുമാര്‍.സി വൈസ് പ്രസിഡന്റായും ബി.എസ്സ് സനോജിനെ സെക്രട്ടറി ആയും തെരഞ്ഞെടുത്തു.

പട്ടാപ്പകല്‍ വീട്ടു വളപ്പില്‍ മോഷണം

കൊല്ലം. പട്ടാപ്പകല്‍ വീട്ടു വളപ്പില്‍ നി്ന്നും മോഷണം നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയില്‍. കാവനാട് ചെപ്പള്ളിമുക്കില്‍ മുസിലിയാര്‍ വടക്കതില്‍ വിശാഖ്(21), കൊല്ലം കൊച്ചുനട ശാന്തിനഗറില്‍ സിയാദ്(21) എിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 25-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടത്. കൊല്ലം വെസ്റ്റ് കൈക്കുളങ്ങരയിലുള്ള മേരി വില്ലയില്‍ നി് പകല്‍ മൂന്നര മണിയോടെ പ്രതികള്‍ കിണറ്റില്‍ സ്ഥാപിച്ചിരു മോട്ടോര്‍ മോഷ്ടിക്കുകയായിരുന്നു. മോട്ടോര്‍ നഷ്ടപ്പെട്ടതറിഞ്ഞ് വീട്ടു കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു. വെസ്റ്റ് പോലീസ് ഇന്‍സ്പക്ടര്‍ ഷെഫീക്കിന്റെ നേതൃത്ത്വത്തില്‍ എസ്‌ഐ മാരായ അനീഷ്, ഹസന്‍കുഞ്ഞ് എസ്.സിപിഒ വിനോദ്, സിപിഒ മാരായ ശ്രീജു, സിജു എിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.