റവന്യൂജില്ലാ കായികമേളയ്ക്ക് തുടക്കം,പുനലൂര്‍ ഉപജില്ല മുന്നില്‍

Advertisement

കൊല്ലം: റവന്യൂജില്ലാ സ്‌കൂള്‍ കായികമേലയ്ക്ക് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ തുടക്കമായി.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ. പി.കെ. ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 48 ഇനങ്ങള്‍ ആദ്യദിനത്തില്‍ പൂര്‍ത്തിയായപ്പോള്‍ 78 പോയിന്റുകളുമായി പുനലൂര്‍ ഉപജില്ലയാണ് മുന്നില്‍. അഞ്ചല്‍ ഉപജില്ല 31 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. കുണ്ടറ 25 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ്. മറ്റ് ഉപജില്ലകളും പോയിന്റും ഇങ്ങനെ; വെളിയം-24.5, കൊല്ലം-24, ചാത്തന്നൂര്‍-22, കരുനാഗപ്പള്ളി-14, ശാസ്താംകോട്ട-9.5, ചവറ-8, കുളക്കട-4, കൊട്ടാരക്കര-3, ചടയമംഗലം-1. നാളെയാണ് മേള സമാപിക്കുന്നത്.

100 മീറ്ററില്‍ തിളങ്ങി
ഇരട്ട സഹോദരിമാര്‍

സബ്ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ഓട്ട മത്സരത്തില്‍ തിളങ്ങിയത് ഇരട്ട സഹോദരിമാര്‍. കൊല്ലം എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ദിയയും സിയയുമാണിത്. ദിയ ഒന്നാം സ്ഥാനം നേടിയപ്പോള്‍ സിയ രണ്ടാമതെത്തി. ഇരുവരും കഴിഞ്ഞ തവണയും നേട്ടം കൈവരിച്ചതാണ്. കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിനെ പ്രതിനിധീകരിച്ചാണ് ഈ നേട്ടം. പ്രവാസിയായ സജയന്റെയും നഴ്‌സായ ദിവ്യശ്രീയുടെയും മക്കലാണിവര്‍. കഴിഞ്ഞതവണ ലോംഗ് ജമ്പിലാണ് ദിയ ജില്ലാതല്തതില്‍ ജേതാവായത്. നൂറ് മീറ്റര്‍ മത്സരത്തില്‍ സംസ്ഥാനതല മത്സരത്തില്‍ സിയക്ക് രണ്ടാം സ്ഥാനം കഴിഞ്ഞ തവണ നേടിയിരുന്നു.

മത്സരഫലങ്ങള്‍

സബ്ജൂനിയര്‍

ആണ്‍കുട്ടികള്‍;
100 മീറ്റര്‍-1. ട്രോയി എംഎസ് ഹെന്‍സന്‍, കൊല്ലം 2. അഫ്‌സല്‍, വെളിയം.
600 മീറ്റര്‍-1. ആദില്‍ ഷാനവാസ്, പുനലൂര്‍ 2. അനന്ദ കൃഷ്ണന്‍, അഞ്ചല്‍
ഹൈജമ്പ്-1. അഷ്‌ലിന്‍ രാജു, ചാത്തന്നൂര്‍ 2. കൈലാസ് വെളിയം
ഷോട്ട് പുട്ട്-1. മോസസ് ബിനു വര്‍ഗീസ്, ശാസ്താംകോട്ട 2. അഭിരാം, ചവറ

പെണ്‍കുട്ടികള്‍;
100 മീറ്റര്‍-1. ദിയ എന്‍, കൊല്ലം 2. സിയ എന്‍, കൊല്ലം. 600 മീറ്റര്‍-എയ്ഞ്ചല്‍ ജോയ്, അഞ്ചല്‍ 2. തനിഷ്മ ഭാരതി, ചാത്തന്നൂര്‍. ഹൈജമ്പ്-അലീന അജോ, പുനലൂര്‍ 2. അല്‍ഹാന ഷാജി, കരുനാഗപ്പള്ളി. ഷോട്ട്പുട്ട്-നേഹ പി.എസ്., വെളിയം 2. വിസ്മയ, ചാത്തന്നൂര്‍.

ജൂനിയര്‍
ആണ്‍കുട്ടികള്‍
100 മീറ്റര്‍- 1. അര്‍ജുന്‍, കൊല്ലം 2. ആരോണ്‍ ഗീവര്‍ഗീസ്, അഞ്ചല്‍. 800 മീറ്റര്‍-മെല്‍ബിന്‍ ബെന്നി, കൊല്ലം 2. ആഷിഷ് ലക്ര, കൊല്ലം. ഡിസ്‌കസ് ത്രോ- 1. റോഹന്റോയ്, പുനലൂര്‍ 2. അബിമന്യു, വെളിയം. 400 മീറ്റര്‍-1. അലോണ്‍ ഷിജു മാത്യു, കൊല്ലം 2. അലന്‍, കുണ്ടറ.

പെണ്‍കുട്ടികള്‍

100 മീറ്റര്‍- 1. ദേവനന്ദ വിആര്‍, കൊല്ലം 2. അഷ്‌ന, അഞ്ചല്‍. 800 മീറ്റര്‍- 1. ജിവിയ ജോസ്, പുനലൂര്‍ 2. അനുഷ. ജി, കൊല്ലം. ലോംഗ് ജമ്പ്-1. അഷ്‌ന, അഞ്ചല്‍ 2. പവിത്ര, കുണ്ടറ. ഡിസ്‌കസ് ത്രോ-1. നമിത ലാലാല്‍, കുണ്ടറ 2. തന്‍സി, വെളിയം. 400 മീറ്റര്‍-1. ജോഹിത ജോണ്‍സണ്‍, കൊല്ലം 2. ജാസ്മിന്‍, പുനലൂര്‍.

സീനിയര്‍

ആണ്‍കുട്ടികള്‍
100 മീറ്റര്‍- 1. ജോയല്‍ ജോജുജോണ്‍, കൊട്ടാരക്കര 2. അഭിജിത് എസ് പ്രസാദ്, കൊല്ലം. 800 മീറ്റര്‍-1. അശ്വിന്‍, അഞ്ചല്‍ 2. അഭിഷേക്, വെളിയം. 400 മീറ്റര്‍-1. അഭിമോന്‍ ബി, പുനലൂര്‍ 2. ശബരിനാഥ് എ പിള്ള, ചവറ. ലോംഗ് ജമ്പ്-1. ജയകൃഷ്ണന്‍, കരുനാഗപ്പള്ളി 2. അഭിമോന്‍, പുനലൂര്‍. ഹൈജമ്പ്-1. ആനന്ദു അജയന്‍, കരുനാഗപ്പള്ളി 2. അമല്‍ദേവ്, കുളക്കട. ഷോട്ട്പുട്ട്-1. ജിത്തു ജെഎസ്, കുണ്ടറ 2. മിഥുന്‍ ജെ മാത്യു, പുനലൂര്‍. 5 കിലോമീറ്റര്‍ നടത്തം-1. അഷ്‌ലിന്‍
കൊല്ലം 2. ശ്രീഹരി എസ്എസ്, അഞ്ചല്‍.
ഡിസ്‌കസ് ത്രോ-1. ലിബിന്‍ ചാക്കോ, പുനലൂര്‍ 2. ജിത്തു ജെ.എസ്, കുണ്ടറ.

പെണ്‍കുട്ടികള്‍
100 മീറ്റര്‍- 1. സ്റ്റെമി മറിയ ബിജു, കൊല്ലം 2. അലീന രാജന്‍, കൊല്ലം. 800 മീറ്റര്‍-1. ആതിര എസ് നായര്‍, പുനലൂര്‍ 2. കീര്‍ത്തന അനില്‍, പുനലൂര്‍. 400 മീറ്റര്‍-1. ഷെറിന്‍ തങ്കെ ജോര്‍ജ്, പുനലൂര്‍ 2. ആന്‍ അലെ സന്റീഷ്, പുനലൂര്‍. ലോംഗ ജമ്പ്-1. ജോജി അന്ന ജോണ്‍, പുനലൂര്‍ 2. നവമി എസ്, ചാത്തന്നൂര്‍. ഹൈജമ്പ്-1. ജോജി അന്ന ജോണ്‍, പുനലൂര്‍ 2. ആദിത്യ സുരേഷ്, ചാത്തന്നൂര്‍. ഷോട്ട്പുട്ട്-1. നിരഞ്ജന കൃഷ്ണന്‍, കൊല്ലം 2. അഭിരാമി, വെളിയം. ഡിസ്‌കസ് ത്രോ-1. നിരഞ്ജന കൃഷ്ണന്‍, കൊല്ലം 2. ആര്‍ഷ സലിം, ശാസ്താംകോട്ട. 3 കിലോമീറ്റര്‍ നടത്തം-1. നവമി കൃഷ്ണന്‍, പുനലൂര്‍ 2. വിസ്മയ സന്തോഷ്, പുനലൂര്‍.