പള്ളിശ്ശേരിക്കൽ ലഹരി വസ്തു കടത്ത്: പ്രതിക്ക് ഉപാധികളോടെ ജാമ്യം

Advertisement

ശാസ്താംകോട്ട: 20 ലക്ഷം വിലമതിക്കുന്ന ലഹരി വസ്തുക്കൾ കടത്തിയ സംഭവത്തിൽ അറസ്റ്റിലായ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പുത്തൻ വിള വീട്ടിൽ ഷംനാദ് (32) ന് ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രാത്രി 9 മണിയോടെ പ്രതിയെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. 7 ന് ( തിങ്കൾ) രാവിലെ 11ന് കോടതിയിൽ ഹാജരാകണമെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് എസ്. ജലാൽ ഹാജരായി