ബൈക്ക് സ്കൂട്ടറിലിടിച്ച് പടിഞ്ഞാറേകല്ലട സ്വദേശിയായ യുവാവ് മരിച്ചു

Advertisement

പടിഞ്ഞാറേക്കല്ലട .കടപുഴയിൽ വച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പടിഞ്ഞാറേക്കല്ലട കോയിയ്ക്കൽ ഭാഗം ഷീല ഭവനിൽ പരേതനായ തോമസ് വൈദ്യൻ്റെ മകൻ അതുൽ.റ്റി.വൈദ്യനാണ് മരണമടഞ്ഞത്.

കഴിഞ്ഞ 22 നായിരുന്നു.അമിത വേഗതയിൽ എതിർദിശയിൽ വന്ന ബൈക്ക് അതുൽ സഞ്ചരിച്ചിരുന്ന ആക്ടീവാ സ്ക്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു.തലയ്ക്ക് സാരമായി പരിക്കേറ്റ ഇയ്യാളെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്ക്കാരം പിന്നീട്.പുന്നമൂട്ടിൽ എ – വൺ എന്ന പേരിൽ ബാറ്ററിക്കട നടത്തിവരുകയായിരുന്നു അതുൽ.ഷീലാകുമാരിയാണ് മാതാവ്. അതുല്യ ഏക സഹോദരിയാണ്.