തിരുവനന്തപുരം.ട്രെയിനിൽ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം. കോട്ടയം എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവേയാണ് ദുരനുഭവം.കരുനാഗപ്പള്ളി സ്വദേശി സ്വദേശി ജയകുമാറിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിനിൽ കയറിയ കരുനാഗപ്പള്ളി സ്വദേശി ജയകുമാറാണ് അശ്ലീല പ്രദർശനം നടത്തിയത്.ഒരു കാലിനു മുടന്തുള്ള ഇയാൾ ഊന്നുവടി കുത്തിയാണ് ട്രെയിനിൽ കയറിയത്.ശേഷം ശുചിമുറിക്ക് സമീപം നിലയുറപ്പിച്ചു.പിന്നാലെ യാതൊരു കൂസലുമില്ലാതെ പെൺകുട്ടികൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയായിരുന്നു
പെൺകുട്ടികളിൽ ഒരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.ദൃശ്യങ്ങൾ പകർത്തുന്നു എന്ന് മനസ്സിലാക്കിയ ഉടൻ ഇയാൾ കഴക്കൂട്ടം സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു ബോഗിയിൽ മാറിക്കയറി.ട്രെയിൻ വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയി എന്നും പെൺകുട്ടികൾ പറയുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ റെയില്‍വേ പോലീസ് സ്വമേധയ ആണ് കേസെടുത്തത്.
പിന്നാലെ സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പ്രതി ജയകുമാർ ആണെന് തിരിച്ചറിഞ്ഞു.തുടർന്നു ഇയാളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടികളുടെ ധീരവും കൃത്യവുമായ നടപടിയാണ് ഒരു സാമൂഹികവിരുദ്ധനെ പിടികൂടാനും സമൂഹത്തിനുമുന്നിലെത്തിക്കാനും കാരണമായത്.