കൊല്ലം. നിരവധി കേസുകളിൽ പ്രതിയായ യുവാക്കൾക്കെതിരെ കാപ്പ ചുമത്തി നിയന്ത്രണം ഏർപ്പെടുത്തി. താലൂക്കിൽ, മയ്യനാട് വില്ലേജിൽ തെക്കുംകര ചേരി യിൽ പണ്ടാല തെക്കതിൽ വീട്ടിൽ സാത്താൻ സന്തോഷ് എന്ന സന്തോഷ്(36), കരുനാഗപ്പള്ളി താലൂക്കിൽ തഴവ വില്ലേജിൽ കളരിക്കൽ വീട്ടിൽ കൊച്ചുമോൻ എന്ന രാജീവ് (23) എന്നിവർക്കെതിരെയാണ് കാപ്പാ ചുമത്തി നിയന്ത്രണം ഏർപ്പെടുത്തിയത്.
2021 മുതൽ കൊട്ടിയം, ഇരവിപുരം എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യ, നരഹത്യാശ്രമം, അതിക്രമം, കവർച്ച, വ്യക്തികൾക്ക് നേരെയുള്ള കയ്യേറ്റം എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 3 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്തോഷ്. നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്ന പ്രതിയുടെ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തിന്റെ ഭാഗമായാണ് കാപ്പാ നിയമപ്രകാരം ജില്ലയിലേക്കുള്ള പ്രവേശനം നിരോധിച്ചു കൊണ്ട് ഉത്തരവായത്.
2019 മുതൽ ഓച്ചിറ, കരുനാഗപ്പള്ളി, ചവറ എന്നീ പോലീസ് സ്റ്റേഷൻ പരിധി യിൽ നരഹത്യ,നരഹത്യാശ്രമം,അതിക്രമം, നരഹത്യ നരഹത്യാശ്രമം,അതിക്രമം, കവർച്ച, വ്യക്തികൾക്ക് നേരെയുള്ള കയ്യേറ്റം, അനധികൃതമായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുക എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 3 ക്രിമിനൽ കേസുകളിൽ പ്രതി യാണ് രാജീവ്. പ്രതിയുടെ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാ യാണ് കാപ്പാ നിയമപ്രകാരം സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവായത്. ഈ കാലയളവിൽ ഇയാൾ ജീവനോപാധിക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കോ അല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങണമെങ്കിൽ മുൻകൂട്ടി അധികാരികളിൽ നിന്നും അനുമതി വാങ്ങിച്ചിരിക്കണം.
സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി ഐ.പി.എസ് ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തി ലാണ് ഇവർക്കെതിരെ നിയന്ത്രണം ഏർപ്പെടുത്തിയത്.