കൊല്ലം പ്രാദേശിക ജാലകം

Advertisement

കൊല്ലം സഹോദയ കലോത്സവത്തിൽ ആതിഥേയരായ സെന്റ് ജോൺ സ് സ്കൂൾ ഓവറോൾ ചാംപ്യൻ മാരായി

അഞ്ചൽ . സിബിഎസ്ഇ കൊല്ലം സഹോദയ കലോത്സവത്തിൽ ആതിഥേയരായ സെന്റ് ജോൺ സ് സ്കൂൾ ഓവറോൾ ചാംപ്യൻ മാരായി. 1055 പോയിന്റാണു സെന്റ് ജോൺസ് നേടിയത്. തിരു വനന്തപുരം സർവോദയ സ്കൂൾ 951 പോയിന്റോടെ രണ്ടാം സ്ഥാനത്തും

ശാസ്താംകോട്ട ബുക്ക് ഇന്റർ നാഷനൽ സ്കൂളാണു മൂന്നാം സ്ഥാനത്ത് , 809 പോയിന്റ്, നാല് കാറ്റഗറികളിലും സെന്റ് ജോൺ സ്കൂളിനാണ് ആധിപത്യം. 1,3,4 കാറ്റഗറികളിൽ തിരുവനന്ത പുരം സർവോദയ സ്കൂള്‍ രണ്ടാം സ്ഥാനം നേടി. ബുക്ക് ഇന്റർനാഷനൽ സ്കൂളിനു കാറ്റ ഗറി രണ്ടിൽ രണ്ടാം സ്ഥാനവും 1,3,4 കാറ്റഗറികളിൽ മൂന്നാം സ്ഥാനവും ലഭിച്ചു. കാറ്റഗറി രണ്ടിൽ മൂന്നാം സ്ഥാനത്ത് എത്തിയത് അഞ്ചൽ ആനന്ദ് ഭവൻ സ്കൂളാണ്.

വിജയികൾക്കു സമാനങ്ങൾ ഫാ.ഡോ.എബ്രഹാം തലോ ത്തിൽ വിതരണം ചെയ്തു. സഹോദയ ജനറൽ സെക്രട്ടറി ജയശ്രീമോഹൻ ഫാ ബോവസ് മാത്യു, ഡോ.ഏബ്രഹാം കരിക്കം, ഫാ.സണ്ണി തോമസ് എന്നിവർ പ്രസംഗിച്ചു.

കാഴ്ചയില്ലാത്ത സുശീലന്റെ കരവിരുതിന് കരകൗശല വികസന കോർപറേഷന്റെ അംഗീകാരം

കരുനാഗപ്പള്ളി : കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ മികവിന്റെ അടയാളപ്പെടുത്തലുകൾ നടത്തിയ എൻ.സുശീലന് കരകൗശല വികസന കോർപറേഷന്റെ അംഗീകാരവും പിന്തുണയും. ചെയർമാൻ പി രാമഭദ്രൻ സുശീലന്റെ,കോഴിക്കോട് മൂത്തേത്ത് കടവ് പുത്തൻപുരയിൽ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്.

സുശീലൻ നിർമിക്കുന്ന കരകൗശല വസ്തുക്കളിൽ, കരകൗശല വികസന കോര്പറേഷന് ഏറ്റെടുക്കാൻ കഴിയുന്നവ ഏറ്റെടുക്കും. കോര്പറേഷനിലെ ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ ഉൽപ്പങ്ങളുടെ പരിശോധനയ്ക്കായി സുശീലന്റെ വീട്ടിൽ എത്തും. കരകൗശല വടത്തുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങാൻ പട്ടിക ജാതി വികസന കോര്പറേഷനിൽ നിന്ന് സഹായം ഉറപ്പാക്കും. തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സയ്ക്കുള്ള സഹായങ്ങളും ഉറപ്പാക്കിയാണ് പി. രാമഭദ്രൻ, സുശീലന്റെ വീട്ടിൽ നിന്ന് മടങ്ങിയത്.

വലതുകണ്ണിനു പൂർണ്ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ചശക്തി നഷ്ടപ്പെട്ട നിലയിലാണ് 44 കാരനായ എൻ.സുശീലൻ.
അദ്ദേഹത്തിന്റെ കരവിരുതിൽ തടിയിൽ വിരിയുന്നത് ആകർഷകമായ രൂപങ്ങളാണ്. ചെറുതും വലുതുമായ ചുണ്ടൻ വള്ളം ഉൾപ്പെടെയുള്ള കളിവള്ളങ്ങൾ, കേവുവള്ളം, ഹൗസ് ബോട്ടുകൾ ഉൾപ്പെടെ നിരവധി വർണരൂപങ്ങ് ളാണു സുശീലൻ തടിയിൽ നിർമിച്ചെടുക്കുന്നത്. ചിത്ര ങ്ങൾ വരയ്ക്കുന്നതിലും ചെളിയും സിമന്റുമൊക്കെ ഉപയോഗിച്ചു പ്രതിമകൾ നിർമിക്കുന്നതിലും സുശീലൻ മികവ് പുലർത്തുന്നു.

പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്തിരുന്ന സുശീലന് 7 വർഷം മുൻപാണു വിവിധ അസുഖങ്ങൾ പിടിപെട്ടത്. ഇതിന്റെ ചികിത്സകൾക്കി ടയിൽ പിടിപെട്ട പ്രമേഹം കണ്ണിനെയും ബാധിച്ചതോടെ കാഴ്ചശക്തി മറഞ്ഞു. ഇതോടെ ജോലികൾക്കൊന്നും പോ കാൻ വയ്യാത്ത അവസ്ഥയി ലായി. വീട്ടിൽ വെറുതെ ഇരിക്കാൻ തുടങ്ങിയതോടെയാണു തടിയിൽ വിവിധ രൂപങ്ങൾ നിർമിച്ചെടുക്കാൻ തുടങ്ങിയത്. ചീലാന്തി, തേക്ക് തടികൾ ഒരുക്കിയെടുത്താണു വിവിധ രൂപങ്ങൾ നിർമിക്കുന്നത്.

പിന്നീട് നിറം നൽകും. ചുണ്ടൻ വള്ളങ്ങളും ഹൗസ് ബോട്ടുകളുമൊക്കെയാണു സുശീലന്റെ കരവിരുതിൽ രൂപപ്പെട്ടത്. അവശ നിലയിലായപ്പോൾ സഹായിച്ചവർക്ക് ഇതിൽ പലതും സുശീലൻ സ്നേഹ സമ്മാനമായി നൽകി.

കോഴിക്കോട് മൂത്തേത്ത് കോളനിയിലെ 3 സെന്റിലുള്ള കൊച്ചുവീട്ടിലാണ് സുശീലനും കുടുംബവും താമസിക്കുന്നത്. നിർമിച്ചെടുത്ത കൗതുക രൂപങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ പോലുമില്ല.

ഈ ഘട്ടത്തിലാണ് കരകൗശല വികസന കോർപറേഷൻ ചെയർമാൻ നിർണ്ണായക ഇടപെടലും സഹായങ്ങളുമായി സുശീലന്റെ വീട്ടിൽ എത്തിയത്. കരുനാഗപ്പള്ളി നഗരസഭ കൗൺസിലർ
മഹേഷ്‌, മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ബോബൻ ജി. നാഥ്‌, ഷാറഫുദീൻ മുസ്‌ലിയാർ, തയ്യിൽ തുളസി തുടങ്ങിയവരും പി. രാമഭദ്രനൊപ്പം ഉണ്ടായിരുന്നു.

മൈനാഗപ്പള്ളി റെയിൽവേ മേൽപാലത്തിന്റെ സ്ഥലം ഏറ്റെടുപ്പിനു അതിർത്തി കല്ലുകൾ സ്ഥാപിച്ചു തുടങ്ങി

മൈനാഗപ്പള്ളി. റെയിൽവേ മേൽപാലത്തിന്റെ സ്ഥലം ഏറ്റെടുപ്പിനു മുന്നോടിയായി അതിർത്തി നിർണ്ണയിക്കുന്നതിന് വേണ്ടിയുള്ള കല്ലുകൾ സ്ഥാപിച്ചു തുടങ്ങി .49.95കോടി രൂപ കിഫ്‌ബി യില്‍ നിന്നും അനുവദിച്ചു ആണ് റെയിൽവേ മേൽപാലം നിർമിക്കുന്നത് . ഇന്നു റെയിൽവേ ക്രോസ്സിനു സമീപത്തുനിന്ന് കോവൂര്‍ കുഞ്ഞുമോൻ എം എല്‍ എ കല്ലിടീലിന് തുടക്കം കുറിച്ചു .

മൈനാഗപ്പള്ളി. റെയിൽവേ മേൽപാലത്തിന്റെ സ്ഥലം ഏറ്റെടുപ്പിനു മുന്നോടിയായി അതിർത്തി നിർണ്ണയിക്കുന്നതിന് കോവൂര്‍ കുഞ്ഞുമോൻ എം എല്‍ എ കല്ലിടീലിന് തുടക്കം കുറിക്കുന്നു.

ജില്ലാപഞ്ചായത് അംഗങ്ങൾ ആയ ഡോ. പി കെ ഗോപൻ , അഡ്വ. അനില്‍ എസ് കല്ലേലിഭാഗം ,ബ്ലോക്ക്പ്രസിഡന്റ് അഡ്വ അൻസാർ ഷാഫി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈദ് ,വാർഡ് മെമ്പറുമാരായ ബിജു , അനന്തു ഭാസി , മൈമൂന എന്നിവരും , വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളും , നാട്ടുകാരുടെയും സാനിധ്യത്തിൽ നടന്ന ചടങ്ങിൽ എത്രയും പെട്ടെന്ന് തന്നെ സ്ഥലം ഏറ്റെടുപ്പും ,അതിനോടൊപ്പം തന്നെ നിർമാണത്തിന്റെ ടെൻഡർ നടപടികളും ഒന്നിച്ചു നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയതായി കോവൂര്‍ കുഞ്ഞുമോൻ എം എല്‍ എ അറിയിച്ചു .

നിയമ ബോധവൽക്കരണ ക്ലാസ്

കൊല്ലം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെയും കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നിയമസാക്ഷരത ക്യാമ്പയിന്റെ ഭാഗമായി ശാസ്താംകോട്ട ഗംഗാപ്രസാദ്  ലൈബ്രറി ഹാളിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. 

കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഭിഭാഷകൻ സുധികുമാർ ക്ലാസ് നയിക്കുന്നു

സൗജന്യ നിയമസഹായ സേവനങ്ങൾ എന്ന വിഷയത്തിൽ കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഭിഭാഷകൻ സുധികുമാർ ക്ലാസ് നയിച്ചു

ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മസേനാ അംഗങ്ങളും ജനപ്രതിനിധികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് ഉള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വീട്കളിലും ഇതിന്റെ സന്ദേശം എത്തിക്കാനും തീരുമാനിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മസേനാ അംഗങ്ങളും ജനപ്രതിനിധികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു

പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് . ലാലി ബാബു .പഞ്ചായത്ത് അംഗങ്ങളായ . ഷാജി ചിറക്കു മേൽ . ബിന്ദു മോഹൻ . ബിജുകുമാർ .അജി ശ്രീക്കുട്ടൻ . രാധിക ഓമനക്കുട്ടൻ . അസി.സെക്രട്ടറി സിദ്ധിഖ്, V E O സുനിതാ . മഞ്ചു. രമ. തുടങ്ങിയവർ പകെടുത്തു. :

ശാസ്താംകോട്ട ഡി.ബി കോളേജിൽ കഥാശില്പശാല ശ്രദ്ധേയമായി

ശാസ്താംകോട്ട: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രം എൻ.എസ്.എസ് യൂണിറ്റും ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജും സംയുക്തമായി കഥാശില്പശാല നടത്തി.കോളേജ് പ്രിൻസിപ്പൾ ഡോ.കെ.സി പ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു.ഡോ.എ ഷീലാകുമാരി അധ്യക്ഷത വഹിച്ചു.

കഥാശില്പശാല കോളേജ് പ്രിൻസിപ്പല്‍ ഡോ.കെ.സി പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

എസ്.ആർ ലാൽ, വി.ഷിനിലാൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.ഡോ.കെബി.ശെൽവമണി, എ.വി ആത്മൻ,ഡോ.താര എസ്.എസ്,രാഗി ആർ.ജി, ഗംഗ,ഗൗരിശ്രീ,ഗൗതം ചന്ദ്ര എന്നിവർ സംസാരിച്ചു. ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് വീട്ടിൽ കയറി ലൈംഗിക

അതിക്രമം ,പ്രതി പിടിയിൽ.

മങ്ങാട്. പ്രിയദർശിനി നഗറിൽ കടവന പടിഞ്ഞാറ്റതിൽ വീട്ടിൽ ബ്രഹ്മദാസ് മകൻ നിതിൻ ദാസ് (38) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 06-00 തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ പെൺകുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറുകയും പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയും ആയിരുന്നു. പെൺകുട്ടി പ്രതിരോധിക്കുകയും ബഹളംവെച്ചതിനേയും തുടർന്ന് ഓടി രക്ഷപ്പെടുകയുമാണ് ഉണ്ടായത്.

കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കിളികൊല്ലൂർ പോലീസ് ഇൻസ്പക്ടർ ജോസിന്റെ നേതൃത്വത്തിൽ എസ്ഐ സ്വാതി, എ.എസ്ഐ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഗ്രാന്മ ബാലോത്സവം സംഘടിപ്പിച്ചു

കോവൂര്‍.ഗ്രാന്മ ഗ്രാമീണ വായനശാല യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ബാലോത്സവം സംഘടിപ്പിച്ചു. മൈനാഗപ്പള്ളി ഗവ.എൽ.വി.എച്ച്.എസിലെ അധ്യാപകൻ ടി. ജോസ് കുട്ടി ഉദ്ഘാടനം ചെയ്തു.

സോമൻ മുത്തേഴം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.കെ.ബി.ശെൽവമണി, ജോസ് കുന്നേൽ, എസ്.ദേവരാജൻ ,ബാലു, കെ.ജി.സന്തോഷ് കുമാർ, ജിജി ദാസ് ,തോമസ് എന്നിവർ സംസാരിച്ചു.

അഞ്ചു ലക്ഷത്തിലേറെ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കൊല്ലം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റേഞ്ചിലെ ആദിനാട് വടക്ക് ഭാഗത്തു നടത്തിയ പരിശോധനയിലാണ് അഞ്ചു ലക്ഷം രൂപ വിലവരുന്ന 15000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചു വച്ചതിന് കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖര പുരം വില്ലേജിൽ ആദിനാടു വടക്ക് മുറിയിൽ നസി മൻസിലിൽ സൈനുദ്ദീൻ കുഞ്ഞ് മകൻ നിസാം (48 വയസ്സ്) എന്നയാൾക്കെതിരെ COTPA കേസ്സെടുത്തു.

കൊല്ലം അസിസ്റ്റൻ്റ്എക്സൈസ് കമ്മിഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രേത്യേക ഷാഡോ സംഘം നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിസാമിനെ പുകയില ഉൽപ്പനങ്ങളുമായി പിടികൂടിയത് .സർക്കിൾ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ മനു,വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാരായ ഗംഗ.ജി, ജാസ്മിൻ എസ് ഡ്രൈവർ സുഭാഷ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു

Advertisement