ശാസ്താംകോട്ട. ഏതു സമയവും വിദ്യാര്‍ഥി സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥയാണ് ഭരണിക്കാവില്‍. വിദ്യാര്‍ഥികള്‍ ഗാംങുകള്‍ രൂപീകരിച്ച് പരസ്പരം ആക്രമിക്കുന്നത് പതിവ് പ്രശ്‌നമാണ്. നിരപരാധികളായ വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുന്നതും. പെണ്‍കുട്ടികള്‍ അടക്കം നാട്ടുകാര്‍ അസഭ്യവും അക്രമവും കണ്ട് രക്ഷപ്പെട്ട് ഓടുന്നതുമായ സാഹചര്യമാണിവിടെ.
ശൂരനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും, ശൂരനാട് ഐടിഐ യിലേയും വിദ്യാർത്ഥികളാണ് ഇന്ന് ഏറ്റുമുട്ടിയത്. ബസിൽ വെച്ചുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിച്ചത്.
എന്തുകൊണ്ടാണ് അടുത്ത കാലത്തായി കുട്ടികള്‍ ഇത്ര അക്രമാസക്തരാകുന്നതെന്നു് അറിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. എല്ലാ ദിവസവും സംഘങ്ങള്‍ ഏറ്റുമുട്ടുകയും പരസ്പരം പോര്‍വിളി നടത്തുകയുമാണ്. വിദ്യാഭ്യാസസ്ഥാപന അധികൃതരും പൊലീസും ജാഗ്രത കാണികക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.