കൊല്ലം. കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം. മനപൂര്‍വം ഇടിപ്പിച്ച ബസിലെ യാത്രക്കാര്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം ജീവനക്കാർ തമ്മിൽ സംഘർഷംത്തിനിടെ ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിപ്പിക്കുകയായിരുന്നു. യാത്രക്കാർ ഉള്ള ബസ്സിലേക്കാണ് ബസിടിച്ച് കയറ്റിയത്. പ്രയർ, അന്നൂർ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം
ബസ് ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇരു ബസ് ജീവനക്കാരും പൊലീസ് കസ്റ്റഡിയിൽ. ഇത്തരത്തിലും മാരകായുധങ്ങളുപയോഗിച്ചും ബസുകാര്‍ ഏറ്റുമുട്ടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മയക്കുമരുന്നും മദ്യവും ഉപയോഗിച്ചാണ് പല ജീവനക്കാരും വഴിയില്‍ മല്‍സരം നടത്തുന്നത്. ഓടുന്ന ബസുകള്‍ പരസ്പരം ഉരസുന്നതും പതിവ് അക്രമമാണ്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. സമയക്രമത്തെ ചൊല്ലിയാണ് രണ്ട് ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. തര്‍ക്കമായതിനെ തുടര്‍ന്ന് അന്നൂര്‍ ബസ് പുറകോട്ട് എടുത്ത് മറ്റേ ബസിലേക്ക് ഇടിക്കുകയായിരുന്നു. തിരിച്ച് ഇടിക്കാന്‍ ആരോ ജീവനക്കാരന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ വിഡിയോ ഷൂട്ട് ചെയ്യുന്നതിനാലാവാം, ഒരുഭാഗം അക്രമത്തിന് മുതിര്‍ന്നില്ല. പലതവണ ജീവനക്കാര്‍ തമ്മില്‍ വഴക്കിട്ടയതായി യാത്രക്കാര്‍ പറഞ്ഞു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് രണ്ട് ബസിലെയും ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പടെയുളള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. മോട്ടോര്‍ വാഹനവകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.