ചവറ നിന്നും കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി

Advertisement

ചവറ. പൊലീസ് സ്റ്റേഷനിലും ഇടുക്കി വണ്ടന്‍മേട് സ്റ്റേഷനിലുമായി വധശ്രമം, നരഹത്യശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, മയക്ക്മരു്ന്ന് കുത്തിവെച്ച് ബോധരഹിതനാക്കി തട്ടിക്കൊണ്ട് പോയി മോഷണം നടത്തിയത്, അക്രമം, അടിപിടി, വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പന്മന വില്ലേജില്‍ മേക്കാട് രഞ്ജത്ത് ഭവനില്‍ അമ്പിളി എന്ന് വിളിക്കു ശ്രീജിത്ത്(30) ആണ് ചവറ പോലീസിന്റെ പിടിയിലായത്. 2020 മുതല്‍ 2022 വരെ തുടര്‍ച്ചയായി എട്ട് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്.
2020 മുതല്‍ ചവറ സ്റ്റേഷനില്‍ വധശ്രമം, അടിപിടി, നരഹത്യാശ്രമം, ഭീഷണിപ്പെടുത്തല്‍, വീടുകയറി ആക്രമണം, മാനഭംഗപ്പെടുത്തല്‍, തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. 2022 ല്‍ ഇടുക്കി വണ്ടന്‍മേട് സ്റ്റേഷനില്‍ യുവാവിനെ മയക്ക്മരുന്ന് കുത്തിവച്ച് ബോധംകെടുത്തി തട്ടിക്കൊണ്ട് പോയി കവര്‍ച്ച നടത്തിയതിനും കേസുകള്‍ നിലവിലുണ്ട്. നിലവില്‍ കൊല്ലം സബ്ജയിലില്‍ കഴിയുന്ന ശ്രീജിത്തിനെ ചവറ പോലീസിന്റെ നേതൃത്ത്വത്തില്‍ കാപ്പ ചുമത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Advertisement