പ്രണയം നടിച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Advertisement


പരവൂര്‍.പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍. പരവ്വൂര്‍ തെക്കുംഭാഗത്ത് റാബിയാ മന്‍സിലില്‍ ഹാഷിം(21)നെ ആണ് പരവ്വൂര്‍ പോലീസ് പിടികൂടിയത്. പ്രതി പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയും ഇതേ സമയം ഹാഷിമിന്റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ ഹിജാഷ് ഇവര്‍ ഒരുമിച്ച് കാറിലിരിക്കു ചിത്രം പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും പ്രചരിപ്പിക്കുകയും ചെയ്തു.

ഇത് എതിര്‍ത്ത പെണ്‍കുട്ടിയെ പ്രണയമാണെും പ്രണയത്തില്‍ നി് പിന്‍തിരിഞ്ഞാല്‍ കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പരവ്വൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒന്നാം പ്രതിയായ ഹാഷിമിനെ പടികൂടുകയുമായിരുന്നു. വിവരമറിഞ്ഞ് രണ്ടാം പ്രതി ഹിജാഷ് ഒളിവില്‍ പോയി. പരവ്വൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാര്‍ എ യുടെ നേതൃത്വത്തില്‍ എസ്‌ഐ മാരായ നിഥിന്‍ നളന്‍, നിസ്സാം എഎസ്‌ഐ മാരായ രാജേന്ദ്രന്‍, പ്രദീപ്, എസ്.സിപിഒ റിലേഷ്ബാബു സിപിഒ പ്രംലാല്‍ എിവര്‍ ചേര്‍ാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തുപരവൂര്‍.

Advertisement