ഭരണിക്കാവ് ടൗണില്‍ പിള്ളാരുടെ തല്ലുമാല ഇന്നും മുറപോലെ, പൊലീസിന്‍റെ മൂക്കിനു കീഴേ,വിഡിയോ

Advertisement

ശാസ്താംകോട്ട. ഭരണിക്കാവ് ടൗണില്‍ പിള്ളാരുടെ തല്ലുമാല ഇന്നും മുറപോലെ, പരാതികളും വാര്‍ത്തയും ആയതോടെ ഇന്ന് രാവിലെ ഭരണിക്കാവ് ടൗണില്‍ പൊലീസ് കാവലുണ്ടായിരുന്നു. വൈകിട്ട് വനിതാപൊലീസ് ആയി കാവല്‍, ആസമയം കളിമാറി. വൈകിട്ട് വന്ന രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടി. സിനിമപോലെ പൊലീസ് എത്തിയപ്പോഴേക്കും അടി സീന്‍ വഴിഞ്ഞിരുന്നു. ഇന്ന് ഏറ്റുമുട്ടിയത് പുതിയ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗാംങുകള്‍ ആയിരുന്നു. എന്തു കാരണത്തിലാണ് ഈ ഏറ്റുമുട്ടലുകളെന്നതും എന്തുകൊണ്ടാണിത് ഇത്രയേറെ അക്രമാസക്തം ആവുന്നതെന്നും ആര്‍ക്കുമറിയില്ല.

അടുത്ത ഒരു സ്‌കൂളിലെ കുട്ടികള്‍ ചേര്‍ന്ന് സ്റ്റാഫിനെ കൈകാര്യം ചെയ്ത സംഭവവുമുണ്ട്. പല സ്‌കൂളുകളിലും ഗാങുകളെ പേടിച്ചാണ് അധ്യാപകര്‍ പോലും നടക്കുന്നത്.
കോളജിലെ കുട്ടികളെക്കാള്‍ സ്‌കൂള്‍ തലക്കാരാണ് തല്ലിനുമുന്നിലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
മയക്കു മരുന്നാണ് പലതിന്റെയും പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്. പൊലീസിന്റെയും പിടിഎ ഭാരവാഹികളുടെയും ശക്തമായ ഇടപെടലാണ് വേണ്ടതെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്.