അഴീക്കൽ ഭാഗത്ത് മത്സ്യബന്ധനവള്ളം കാരിയർ വള്ളത്തിൽ ഇടിച്ചു, ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി

Advertisement

അഴീക്കൽ. ഭാഗത്ത് മത്സ്യബന്ധനവള്ളം കാരിയർ വള്ളത്തിൽ ഇടിച്ചു ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. മകര മത്സ്യം എന്ന വള്ളമാണു അപകടത്തിൽ പെട്ടത്.

അഴീക്കൽ സ്വദേശി കണ്ണൻ (58 )എന്ന മല്‍സ്യത്തൊഴിലാളിയെയാണ് കാണാതായ്. കണ്ണനൊടൊപ്പം വള്ളത്തിലുണ്ടായിരുന്ന മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ സ്വദേശിയുടെ ശ്രീ ധർമശാസ്ത എന്ന വള്ളമാണു ഇടിച്ചത്. പൊഴിക്ക് സമീപം പുലർച്ചെ 5.30 ന് ആയിരുന്നു സംഭവം കണ്ണനായി തിരച്ചിൽ നടക്കുന്നു