അഞ്ചൽ: പശ്ചിമബംഗാളിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചൽ സ്വദേശിയായ ബി.എസ്.എഫ് ജവാൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ആലഞ്ചേരി, മുതലാറ്റ് കൊച്ചുവിള പുത്തൻ വീട്ടിൽ ടി.സുരേഷ് (58) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ബി. എസ്സ്. എഫ് ഹോസ്പിറ്റലിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പേരെമ്പുർ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നതാണ്.
വിമാനമാർഗം ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേർന്ന മൃതദേഹം ബി.എസ് .എഫ് സൈനിക അകമ്പടിയോടെ സ്വദേശമായ അഞ്ചൽ ആലഞ്ചേരിയിലെ കുടുംബ വീട്ടിലെത്തിക്കുകയും വൈകിട്ട് അഞ്ച് മണിയോടെ സംസ്കരിക്കുകയും ചെയ്തു . ഭാര്യ: ജയശ്രീ (ശബരിഗിരി സ്കൂൾ, പുനലൂർ )മക്കൾ: ശ്രീഷ്മ സുരേഷ്, ജിഷ്മ സുരേഷ്( വിദ്യാർത്ഥിനി ക്രിസ്തു ജ്യോതി ,ചെത്തിപ്പുഴ, കോട്ടയം )മരുമകൻ: എ.ബി അനന്ദു (അഡ്വക്കേറ്റ് )