കൊട്ടിയത്ത് ദേശീയപാത ആകാശപാത തന്നെ, കരുനാഗപ്പള്ളി എന്താവുമോ എന്തോ
കൊട്ടിയം: പത്ത് മീറ്ററോളം ഉയരത്തിലുള്ള റീ ഇന്‍ഫോഴ്‌സ്ഡ് എര്‍ത്ത് വാള്‍ (ആര്‍ഇ വാള്‍)ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ കൊട്ടിയത്ത് ദേശീയപാത 66 കടന്നുപോകുന്നത് മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിലാണെന്ന് ഉറപ്പായി . ചാത്തന്നൂരും കരുനാഗപ്പള്ളിയുമാണ് ഇനി ജില്ലയില്‍ ഇത്തരത്തില്‍ റോഡ് പദ്ധതിയിലുള്ളത്. കരുനാഗപ്പള്ളിയുടെ കാര്യത്തില്‍ പുനരാലോചന നടത്തുമെന്ന ഉറപ്പിലാണ് സമരങ്ങള്‍ നിലച്ചത്.
കൊല്ലത്ത് നിന്നും കൊട്ടിയം ഭാഗത്തേയ്ക്ക് എത്തുമ്ബോള്‍ പറക്കുളം ജങ്ഷന് മുന്നില്‍ നിന്നാണ് കോണ്‍ക്രീറ്റ് ഭിത്തിയുടെ നിര്‍മാണം ആരംഭിച്ചത്. ഉമയനല്ലൂര്‍ മുസ്ലിംപള്ളിക്ക് സമീപത്ത് നിന്നും ഇതിനു വേണ്ടി ഭൂതലത്തില്‍ നിന്നുള്ള നിര്‍മിതികള്‍ തുടങ്ങും. പറക്കുളം ജങ്ഷനില്‍ നിന്നാണ് ആര്‍ഇ വാള്‍ ഉയരത്തിലേക്ക് കടക്കുന്നത്.
ഒന്നര കിലോമീറ്ററോളം ദൂരത്തിലുള്ള ആര്‍ഇ വാള്‍ സിത്താര ജങ്ഷനില്‍ കിംസ് ആശുപത്രിക്ക് സമീപമാണ് അവസാനിക്കുന്നത്. കൊട്ടിയം ജങ്ഷനില്‍ മയ്യനാട് റോഡും, ഹോളിക്രോസ് റോഡും, കണ്ണനല്ലൂര്‍ റോഡും സംഗമിക്കുന്ന ഭാഗത്ത് 27.5 മീറ്റര്‍ വിസ്തൃതിയിലുള്ള കണ്ണറകള്‍ മാത്രമാണ് ഈ വന്‍മതില്‍ കടന്നു പോകുന്നതിനുള്ള കവാടം. ആര്‍ഇ വാളിന് മുകളില്‍ കൂടി കടന്നു പോകുന്ന നാലുവരിപാതയും താഴെ ഇരുവശത്തു കൂടിയുള്ള സര്‍വ്വീസ് റോഡുകളും വശങ്ങളില്‍ കൂടിയുള്ള ഓടകളും കുടിവെള്ള പൈപ്പ് ലൈനുകളും വൈദ്യുതി തൂണുകളുമാണ് സജ്ജമാകുന്നത്.
കൊട്ടിയം കവലയില്‍ വന്‍മതില്‍ പോലെ ഉയരുന്ന ആര്‍ ഇ വാളിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നെങ്കിലും നിര്‍മാണരേഖകളില്‍ മാറ്റമുണ്ടായില്ല. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയടക്കം ജനപ്രതിനിധികളും കൊട്ടിയം പൗരവേദിയടക്കം നിരവധി സംഘടനകളും കേന്ദ്ര മന്ത്രിമാരടക്കം ബന്ധപ്പെട്ട ഉന്നത അധികാരികള്‍ക്ക് നിരവധി നിവേദനങ്ങളും ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും നടപടികളുണ്ടായില്ല. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളേറെയും പൊളിച്ചുമാറ്റി കഴിഞ്ഞു. ഇരുവശത്തും കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണങ്ങളും ഊര്‍ജിതമായി നടക്കുന്നു.
എന്നാല്‍ ആര്‍ഇ വാളിന്റെ നിര്‍മാണം പുരോഗമിക്കുമ്ബോഴുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങളൊന്നും ആലോചിച്ചുപോലും തുടങ്ങിയിട്ടില്ല
ഓച്ചിറ മഹാലക്ഷ്മി ക്ഷേത്ര നടയുടെ പിറകിലെ മാലിന്യ കൂമ്പാരം :
ഓച്ചിറ :മഹാലക്ഷ്മി ക്ഷേത്രത്തിനു പിറകുവശം ഉത്സവം അടുത്തിരിക്കുന്ന കാലഘട്ടത്തിൽ ഓച്ചിറ പ്രദേശത്തെ ഉൾപ്പെടെയുള്ള സകല മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നത് ക്ഷേത്രത്തിന് പിറകുവശത്താണ് . ഉൽസവം തുടങ്ങിയാൽ ഭക്തർ ആൽത്തറകളിൽ വസിക്കുകയും, നട ഭജനക്കാർ വിശ്രമിക്കുകയും ചെയ്യുന്നതിന് ആശ്രയിക്കുന്നത് ഈ ആൽത്തറമൂട്ടിൽ ആണ്. ഇതിന്റെ ദുർഗന്ധം കാരണം ഭക്തർക്ക് ക്ഷേത ദർശനം നടത്താൻ തന്നേ നന്നേ ബുദ്ധിമുട്ടുന്നു.
ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രമായ തിനാലും, സ്ഥിരം അഡ്മിനിസ്റ്റേറ്റർ ആഫീസർ കൂടിയുള്ള ഈ ക്ഷേത്രത്തിൽ ദിനംപ്രതി നിറഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരം വൃത്തിയാക്കുന്നതിനും ആൽത്തറ സംരക്ഷിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ഓച്ചിറ രവികുമാർ , താലൂക്ക് ഭാരവാഹികളായ വയലിത്തറ കാർത്തികേയൻ, ജനറൽ സെക്രട്ടറി വിജയൻ , പ്രസിഡന്റ് പ്രദീപ് ശങ്കർ ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് ബിനുകുമാർ എന്നിവർ ആവശ്യപ്പെട്ടു.
മൂന്നാം തവണയും സംസ്ഥാന സർക്കാരിൻ്റെ കായകൽപ്പം അവാർഡിന് കരുനാഗപ്പള്ളി താലൂക്കാശുപത്രി അർ ഹമായി
കരുനാഗപ്പള്ളി .തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സർക്കാരിൻ്റെ കായകൽപ്പം അവാർഡിന് കരുനാഗപ്പള്ളി താലൂക്കാശുപത്രി അ ർഹമായി. ശുചിത്വം, ആരോഗ്യപരിപാലനം, അണുവിമുക്തി, മാലിന്യ സംസ്കരണം തുടങ്ങി വിവിധ ഘടകങ്ങൾ പരിശോദിച്ച് നൽകുന്ന അവാർഡിൽ സബ് ജില്ലാ തലത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവുമാണ് കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് ലഭിച്ചത്.
ഇത് മൂന്നാം തവണയാണ് കായകൽപ്പം അവാർഡ് താലൂക്കാശുപത്രിക്ക് ലഭിക്കുന്നത് അവാർഡ് മന്ത്രി ബാലഗോപാലിൽ നിന്നും താലൂക്കാശുപത്രി സൂപ്രണ്ട് Dr തോമസ് അൽഫോൻസ് ഏറ്റുവാങ്ങി..അവാർഡ് ലഭിക്കാൻ പ്രയത്നിച്ച ജീവനക്കാർക്ക് നഗരസഭാ സമിതിയുടെ അനുമോദന ചെയർമാൻ കോട്ടയിൽ രാജു ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൺസിന് കൈമാറി.
ഫുട്ബോളിന് 50 ടീമുകൾ,ക്രിക്കറ്റിന് 40; കേരളോത്സവം ചരിത്രമാക്കാൻ ശൂരനാട് വടക്ക്
ശൂരനാട് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷമായി നിർത്തിവച്ചിരുന്ന കേരളോത്സവം ചരിത്രമാക്കാൻ ശൂരനാട് വടക്ക് പഞ്ചായത്ത് ഒരുങ്ങി.യുവജനങ്ങളുടെ കലാ-കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമായി നടക്കുന്ന കേരളോത്സവത്തിൽ രണ്ടായിരത്തിലധികം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.ഇന്നലെ ആരംഭിച്ച മത്സരങ്ങൾ 20 ന് സമാപിക്കും.
ശൂരനാട് ഹൈസ്കൂൾ ഗ്രൗണ്ട്,പാറക്കടവ്,കണ്ണമം ഇൻഡോർ സ്‌റ്റേഡിയം,കളീയ്ക്കത്തറ എന്നിവിടങ്ങളിൽ വച്ചാണ് മത്സരം നടക്കുന്നത്.ഫുട്ബോളിന് 50 ടീമുകളും ക്രിക്കറ്റിന് 40 ടീമുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബോളിബോൾ,ഷട്ടിൽ, ചെസ്സ്,കബഡി, വടംവലി,നീന്തൽ,അത് ലറ്റിക് ,കലാ കായിക മത്സരങ്ങളിലും മത്സരാർത്ഥികളുടെ മികച്ച പങ്കാളിത്തമാണുള്ളത്.മത്സരാർത്ഥികൾക്കൊപ്പം കാണികളും കൂടിയാകുമ്പോൾ മത്സരകേന്ദ്രങ്ങളിൽ ആവേശം വാനോളമുയരും.സ്റ്റേഡിയങ്ങൾ ജനനിബിഡമാകും.കേരളോത്സവത്തിന്റെ ഉദ്ഘാടനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ.അൻസർ ഷാഫി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ശ്യാമളയമ്മ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി,ഗംഗാദേവി,സുനിത ലെത്തീഫ്,മിനിസുദർശൻ,സൗമ്യ,ബ്ലസൻ,സമദ്,അജ്ഞലി നാഥ്,ശ്രീലക്ഷ്മി,ദിലീപ്,ജെസ്സി സൂസൻ,സെക്രട്ടറി സംഗീത എന്നിവർ പങ്കെടുത്തു.
ശാസ്താംകോട്ട റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍
ശാസ്താംകോട്ട. റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. സ്റ്റേഷന്‍ പരിസരത്ത് ഇന്ന് പുലര്‍ച്ചെ മുതലാണ് നായ്ക്കളെ ചത്തനിലയില്‍ കാണുന്നത്. ട്രാക്കിന് ചേര്‍ന്നും. സ്റ്റേഷന്‍ കെട്ടിടക്കള്‍ക്ക് സമീപത്തും നിരത്തിലുമായി പലയിടത്തും നായ്ക്കള്‍ ചത്തനിലയില്‍ കിടപ്പുണ്ട്.
മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. മൈനാഗപ്പള്ളി പഞ്ചായത്തിന്‍റെ പലഭാഗത്തും പേപ്പട്ടികടിയേറ്റ് നിരവധി ആഴ്‍ക്കാരും ആടുമാടുകളും ചികില്‍സ തേടിയിരുന്നു. വേങ്ങ,റെയില്‍ വേ സ്റ്റേഷന്‍ മേഖലകള്‍ പട്ടികളുടെ വലിയ താവളമാണ്.
ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോൽസവം കടമ്പനാട്ട്; ലോഗോ പ്രകാശനം ചെയ്തു
ശാസ്താംകോട്ട : ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോൽസവം 16 മുതൽ 18വരെ കടമ്പനാട് കെ.ആർ.കെ.പി.എം ബിഎച്ച്എസ് ൽ നടക്കും.കലോത്സവത്തിന്റെ ലോഗോ പ്രകാശനം കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി പ്രിയങ്ക പ്രതാപ് നിർവഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി.എസ്,പ്രിൻസിപ്പാൾ റാഫി.എസ്,ഇന്ദുലാൽ,രമ്യാ ചന്ദ്രൻ,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എഡ്ഗർ സക്കറിയാസ്,പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് കുമാർ വി.എസ്,ബിനു.ബി,വിജേഷ് കൃഷ്ണൻ ,അനിൽ എന്നിവർ പങ്കെടുത്തു.
ഉജ്ജ്വല ബാല്യം അവാർഡ് നേടിയ കുട്ടി കർഷകനെ ആദരിച്ചു
പതാരം : സർക്കാരിന്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യം അവാർഡു നേടിയ കുട്ടി കർഷകനെ ആദരിച്ചു.ശൂരനാട് തെക്ക് പതാരം ശങ്കരവിലാസത്തിൽ ഗൗതം കൃഷ്ണയെയാണ് കിസാൻ സഭ പതാരം പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ആദരിച്ചത്.കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.ദർശനൻ, പ്രസിഡന്റ് മനു പോരുവഴി, ആർ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,ഐ.ഷിഹാബുദ്ദീൻ,സദാശിവൻ പിള്ള, പി.ഗീത,മുരളീധരക്കുറുപ്പ്, രഘുനാഥൻ പിള്ള എന്നിവർ സംസാരിച്ചു.കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് ഗൗതം കൃഷ്ണ കൃഷിയിലേക്ക് തിരിഞ്ഞത്.അപ്പുപ്പൻ ശിവാനന്ദൻ പിള്ളയുടെ കൃഷിരീതികൾ കണ്ട് വീടിന്റെ പരി സരത്തും മട്ടുപ്പാവിലുമായി പയർ, മുളക്,ചീര തുടങ്ങി കരനെൽക്കൃഷിവരെ ചെയ്തു.കുപ്പികളിലും വർണക്കടലാസുകളിലും അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിലും ഗൗതം കൃഷ്ണ കഴിവു തെളിയിച്ചു. രണ്ടുവർഷത്തിനിടെ ഒട്ടേറെ അംഗീകാരങ്ങൾ പതിനൊന്നുകാരനായ ഗൗതമിനെ തേടിയെത്തി.
മികച്ച പച്ചക്കറിക്കർഷകനുള്ള സംസ്ഥാന,ജില്ലാ തല പുരസ്ക്കാരവും ഡോ.എ.പി.ജെ.അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബാലപ്രതിഭാപുരസ്ക്കാരവും ശൂരനാട് തെക്ക് പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
തേവലക്കര ഹോളി ട്രിനിറ്റി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയും ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ കൈതാമുക്ക് ശങ്കര വിലാസത്തിൽ ധന്യയുടെ മകനുമാണ്. വിവിധ മേഖലകളിൽ മികവു തെളിയിച്ച കുട്ടികൾക്ക് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിനായി ജില്ലയിൽനിന്ന് പൊതുവി ഭാഗത്തിലാണ് ഇടംനേടിയത്.
ബംഗാളിൽ മരിച്ച സൈനികൻ്റെ മൃതദേഹം സംസ്കരിച്ചു
അഞ്ചൽ: പശ്ചിമബംഗാളിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചൽ സ്വദേശിയായ ബി.എസ്.എഫ് ജവാൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ആലഞ്ചേരി, മുതലാറ്റ് കൊച്ചുവിള പുത്തൻ വീട്ടിൽ ടി.സുരേഷ് (58) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ബി. എസ്സ്. എഫ് ഹോസ്പിറ്റലിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പേരെമ്പുർ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നതാണ്.
വിമാനമാർഗം ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേർന്ന മൃതദേഹം ബി.എസ് .എഫ് സൈനിക അകമ്പടിയോടെ സ്വദേശമായ അഞ്ചൽ ആലഞ്ചേരിയിലെ കുടുംബ വീട്ടിലെത്തികയും വൈകിട്ട് അഞ്ച് മണിയോടെ സംസ്കരിക്കുകയും ചെയ്തു . ഭാര്യ: ജയശ്രീ (ശബരിഗിരി സ്കൂൾ, പുനലൂർ )മക്കൾ: ശ്രീഷ്മ സുരേഷ്, ജിഷ്മ സുരേഷ്( വിദ്യാർത്ഥിനി ക്രിസ്തു ജ്യോതി ,ചെത്തിപ്പുഴ, കോട്ടയം )മരുമകൻ: എ.ബി അനന്ദു (അഡ്വക്കേറ്റ് )