എഴുകോണില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം,പ്രതിമയുടെ തല അറുത്ത് മാറ്റി

Advertisement

എഴുകോണ്‍. ടൗണില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം.പ്രതിമയുടെ തല അറുത്ത് മാറ്റി.രണ്ട് ദിവസം മുമ്പ് പ്രതിമയിലെ കണ്ണാടി ഊരിയെടുത്തിരുന്നു.സംഭവത്തിന് പിന്നിൽ സി പി എം ആണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു. പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

കോൺഗ്രസ് എഴുകോണ്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ഇന്നലെ രാത്രിയിൽ അക്രമണം ഉണ്ടായത്.പ്രതിമയുടെ തല അറുത്ത് മാറ്റുകയായിരുന്നു.പ്രതിമ അനാച്ഛാദനം നടത്തുന്നതിന് മുൻപാണ് അക്രമം ഉണ്ടായത്.സംഭവത്തിന് പിന്നിൽ സി പി എമ്മാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു.

രണ്ട് ദിവസം മുമ്പ് പ്രതിമയിലെ കണ്ണാടിയും ഊരിയെടുത്തിരുന്നു.നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ഗാന്ധി ചിത്രത്തിന് നേരെയും അക്രമം ഉണ്ടായതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലത്ത് ഏറെ നാളായി തർക്കം നിലനിന്നിരുന്നു.പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.എന്നാൽ സംഭവത്തിൽ
വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എഴുകോൺ പോലീസ് പറഞ്ഞു.