വീടിനുമുന്നില്‍ തെറിവിളി, ചോദ്യം ചെയ്തപ്പോള്‍ കൊല്ലാനെത്തി,ഗുണ്ടാരാജ് പൊളിച്ച് പൊലീസ്

Advertisement

കൊട്ടിയം . വീടിനു മുൻവശത്ത് നിന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്യ്തതിലുള്ള വിരോധം നിമിത്തം യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. തിരുനൽവേലി അമ്പാസമുദ്രം, നോർത്ത് സ്ട്രീറ്റ് മഹേഷ്(36), നെടുമ്പന, വിപിൻ ഭവനിൽ വിപിൻ(28) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം പ്രതികൾ തഴുത്തല സ്വദേശിയായ പ്രദീപിന്റെ വീടിന് മുൻവശത്ത് നിന്ന് അസഭ്യം വിളിച്ചത് പ്രദീപ് ചോദ്യം ചെയ്യ്തിരുന്നു. ഈ വിരോധത്തിൽ പ്രതികൾ രാത്രിയോടെ സംഘം ചേർന്ന് പ്രദീപിന്റെ തഴുത്തല പി.കെ ജംഗ്ഷനിലുള്ള കോഴിക്കടയിൽ എത്തി കമ്പിവടികൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനൊടുവിൽ കടയുടെ മുൻവശത്ത് ഇരുന്ന മോട്ടോർ സൈക്കിൾ പ്രതികൾ തല്ലിതകർക്കുകയും കടയിൽ സൂക്ഷിച്ചിരുന്ന 17000 രൂപ അപഹരിക്കുകയും ചെയ്യ്തു. പ്രദീപിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത കൊട്ടിയം പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ ജിംസ്റ്റൽ എം.സി യുടെ നേതൃത്വത്തിൽ എസ്.ഐ റെനോക്‌സ് സിപിഓ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.