കൈതക്കോട്ടുകാര്‍ ഫിഫ ലോകകപ്പിങ്ങെടുത്തു ,ഞെട്ടേണ്ട ഇവിടെയുമുണ്ട് ഫുട് ബോള്‍ ആവേശം വിതറാന്‍ ഒരു ലോകകപ്പ്

Advertisement

പുത്തൂര്‍. ഫുട്‌ബോള്‍ ലോകകപ്പിനുമുമ്പുതന്നെ കപ്പെടുത്തിരിക്കുകയാണ് കൈതക്കോട്ടുകാര്‍. ആവേശം മൂത്ത് നാട്ടുകാര്‍ക്കായി ഫിഫ വേള്‍ഡ് കപ്പ് തന്നെ ഒരുക്കിയിരിക്കുകയാണ് ഒരു ആരാധകന്‍. കൈതക്കോട് ഹോളി ലാന്‍ഡില്‍ സജിയുടെ ഒരു മാസത്തെ പരിശ്രമമാണ് എട്ട് അടിയുള്ള ഫിഫ വേള്‍ഡ് കപ്പ്. മെറ്റല്‍ ഫ്രയിമില്‍ യുഫോം,പോളി ഫോം എന്നിവ ഉപയോഗിച്ചാണ് ലോകകപ്പിന്റെ മാതൃക ഒരുക്കിയത്.

ബേസ് മെന്റില്‍ ചുറ്റുന്നതരത്തിലാണ് നിര്‍മ്മിതി. കൗതുകത്തിനായി നിര്‍മ്മിച്ചുതുടങ്ങിയപ്പോള്‍ കളി കാര്യമായി പലരും വന്ന് പ്രദര്‍ശനത്തിനായി കപ്പ് ആവശ്യപ്പെടുകയാണ്. ലോകകപ്പ് ആവേശം പകരാന്‍ ഒരു വണ്ടിയില്‍ ഇതുമായി നാടു ചുറ്റാനും പുത്തൂരിലെ ഫുട്‌ബോള്‍ ആരാധകര്‍ തീരുമാനിച്ചിട്ടുണ്ട്.
വിന്‍സ കേബിള്‍ ടിവി ഉടമയായ സജി നേരത്തേ വിമാനരൂപം നിര്‍മ്മിച്ചും ശ്രദ്ധേയനായിരുന്നു.