സംവരണം ദാരിദ്ര്യം പരിഹരിക്കുന്നതിനുള്ളബദൽ മാർഗ്ഗമല്ല ;പി.എസ്.സുപാൽഎം എൽ എ

Advertisement

പുനലൂർ :
സംവരണം ദാരിദ്ര്യം പരിഹരിക്കുന്നതിനുള്ള
ബദൽ മാർഗ്ഗമല്ലെന്നും
പട്ടികജാതി-പട്ടികവർഗ്ഗ
ജനവിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കുവാൻ ഗൗരവ്വ തരമായ നടപടികൾ വേണമെന്നും പി. എസ്. സുപാൽ ആവശ്യപ്പെട്ടു.
പുനലൂർ കോളേജ് ഓഫ് കൊമേഴ്സ് ആഡിറ്റോറിയത്തിൽ നടന്ന കേരളാ സാംബവർ
സൊസൈറ്റി 42-ാമത് കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതം സംഘം പ്രസിഡന്റ് .ജി. രാമചന്ദ്രൻ പട്ടാഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ
പുനലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. നിമ്മി ഏബ്രഹാം, പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, മുൻസിപ്പൽ കൗൺസിലർ സാബു അലക്സ് , മാത്ര സഹകരണ ബാങ്ക് പ്രസിഡന്റ് ബി.മോഹന ചന്ദ്രൻ നായർ തുടങ്ങിയവർ ആശംകൾ നേർന്ന് സംസാരിച്ചു – രാജൻ നടുവിലെ മുറി കൃതജ്ഞത രേഖപ്പെടുത്തി.
തുടർന്ന് ജില്ലാ പ്രസിഡന്റ് ജി.ശശി പുനലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ ഉത്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ.വിശ്വംഭരൻ സ്വാഗതം ആശംസിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. രാമൻ, താലൂക്ക് നേതാക്കളായ
ചെല്ലപ്പൻ ഇരവി , എൻ. സോമരാജൻ എന്നിവർ അഭിവാദ്യങ്ങൾ നടത്തി.
ഉച്ചയ്ക്കു ശേഷംനടന്ന വിദ്യാഭ്യാഭ്യാസ അവാർഡുദാനവും കലാകാരൻമാരെ ആദരിക്കലും വനിതാ സമാജം ജനറൽ സെക്രട്ടറി സരളാ രാമചന്ദ്രൻ ഉത്ഘാടനം
ചെയ്തു. വനിതാ സമാജം ജില്ലാ പ്രസിഡന്റ് ശ്രീമതി. രമ്യാ ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം വൈ. മനു, ജില്ലാ ജോ.സെക്രട്ടറി ശ്രീ. റോയി മോഹൻ ,വനിതാ സാമജം ജില്ലാ സെക്രട്ടറി ശ്രീമതി. ബിന്ദു, ശാഖാ ഭാരവാഹികളായ ആർ. കുഞ്ഞുകുഞ്ഞ്, കെ.ശശി, രാജേഷ് പി., ഹരി. ബി, പങ്കജാക്ഷൻ, മുകേഷ്, ബിജു എന്നിവർ ആശംസകൾ നേർന്നു.
ആർ. വിജയകുമാർ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്
ജി.ശശി പുനലൂർ,
വൈസ് പ്രസിഡന്റുമാർ
ജി.രാമചന്ദ്രൻ പട്ടാഴി,
റോയി മോഹൻ,
സെക്രട്ടറി
കെ.വിശ്വംഭരൻ നിലയ്ക്കൽ,
ജോ.സെക്രട്ടറിമാർ
ആർ. വിജയകുമാർ,
ചെല്ലപ്പൻ ഇരവി,
ട്രഷറർ
രമണൻ പുന്നല,
വനിതാ സമാജം
പ്രസിഡൻ്റ്
സുനിതാ വിശ്വംഭരൻ,
വൈസ് പ്രസിഡന്റ്
കനകമ്മ രവി,
സെക്രട്ടറി
രമ്യ ശ്രീജേഷ്,
ജോ.സെക്രട്ടറി
ദിവ്യ.റ്റി. സി.,
ഖജാൻജി
അഞ്ചു മോൾ,
യുവജന വിദ്യാർത്ഥി ഫെഡറേഷൻ
പ്രസിഡന്റ്
സുരാജ് നിലയ്ക്കൽ,
വൈസ് പ്രസിഡന്റുമാർ
അഖിൽ .ജി.ബാബു,
രാജ് മോഹൻ,
സെക്രട്ടറി
നിനിൽ ശശി,
ജോ.സെക്രട്ടറി
രാം കൃഷ്ണ,
ഖജാൻജി
ഋതുരാജ്,

Advertisement