ഓച്ചിറ.ആയിരം തെങ്ങ് ഗവ:ഫിഷ് ഫാമിൽ രാത്രി അതിക്രമിച്ച് കയറി മത്സ്യങ്ങളെ മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ ഓച്ചിറ പോലീസ് പിടികൂടി. മാവേലിക്കര മാന്നാർ സുനി ഭവനിൽ ജയിംസ് (57) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12.30 മണിയോടെ ക്ലാപ്പന ആയിരം തെങ്ങിലുളള ഗവ: ഫിഷ് ഫാമിൽ അതിക്രമിച്ച് കയറിയ പ്രതി കുരുക്ക് വലയിട്ട് മത്സ്യങ്ങളെ മോഷ്ടിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഫിഷ് ഫാമിലെ സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഇവരെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് വിവരം ഓച്ചിറ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ഉടനടി സ്ഥലത്തെത്തിയ പോലീസ് ഉദ്ദ്യോഗസ്ഥർ ഇയാളെ പിടികൂടുകയും ഫാമിലെ ഫിഷറീസ് ഡവലപ്മെന്റ് ഓഫീസർ ജയിംസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഓച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ്, സി.പി.ഓ മാരായ മോഹൻലാൽ, അജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.