പതാരത്ത് ഹോട്ടലിൽ പാചകവാതക ചോർച്ച,അഗ്നിശമനസേന എത്തി വൻ അപകടം ഒഴിവാക്കി

Advertisement

പതാരം.- പതാരം ജംഗ്ഷനിൽ, വാർഡ് പതിനൊന്നിൽ പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടലിലെ പാചകവാതക സിലിണ്ടർആണ് ലീക്കായത്. ഇന്ന് വൈകിട്ട് 9 മണിക്ക് ആയിരുന്നു സംഭവം. ശൂരനാട് തെക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാ യിരുന്നു ഹോട്ടൽ.
ഗ്യാസ് ലീക്കായി നാട്ടുകാരിൽ പരിഭ്രാന്തിപരത്തി. നാട്ടുകാർ ഫയർഫോഴ്സിൽഅറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും ഗ്രേഡ്. എ.എസ്.ടി ഓ. എസ്.എ ജോസിന്റെ നേതൃത്വത്തിൽ അഗ്നി ശമനസേനയത്തി ഗ്യാസ് ലീക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.പാചകവാതക സിലിണ്ടറിന്റെ ഉപയോഗം കഴിഞ്ഞാൽ റെഗുലേറ്റർ നിർബന്ധമായും ഓഫ്ചെയ്യണം എന്നും
കാലപ്പഴക്കംചെന്ന ട്യൂബും നിലവാരം കുറഞ്ഞ ട്യൂബുംഉപയോഗിക്കാൻ പാടില്ല എന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ മാരായ അഭിലാഷ്, മനോജ്, സണ്ണി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർഡ്രൈവർ ഹരിപ്രസാദ്,ഹോം ഗാർഡ് ബിജു,ശിവപ്രസാദ്, വി പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Advertisement