പതാരം സർവ്വീസ് സഹകരണ ബാങ്ക്നിയമന തർക്കം – 4 ഭരണ സമിതി അംഗങ്ങൾ രാജിവച്ചു

Advertisement


ശൂരനാട്.പതാരം സർവ്വീസ് സഹകരണ ബാങ്ക്നിയമന തർക്കം – 4 ഭരണ സമിതി അംഗങ്ങൾ രാജിവച്ചു. പതാരം സർവ്വീസ് സഹകരണ ബാങ്കിൽ പുതിയതായി നാലു് ജീവനക്കാരെ നിയമിച്ചത് തങ്ങൾ അറിഞ്ഞില്ല എന്നും നിയമവും ചട്ടങ്ങളും നഗ്നമായി ലംഘിക്കപ്പെട്ടിട്ടും സഹകരണ വകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും രാജിവച്ച ഭരണ സമിതി അംഗങ്ങളായ എം.വി ജയരാഘവൻ, ബി.ശിവദാസൻ, വി.സുരേന്ദ്രൻ., വി.ലൈലാബീവി എന്നിവർ ആരോപിച്ചു.


നിയമനം സുതാര്യമായും തർക്കരഹിതമായും നടത്തണമെന്ന ഡി.സി.സി.പ്രസിഡൻ്റിൻ്റെ നിർദ്ദേശവും തൃണവൽഗണിച്ചാണ് ഏകപക്ഷീയമായി ബാങ്ക് പ്രസിഡൻ്റ് നിയമനം നടത്തിയത്
വികലാംഗ സംവരണം,മുന്നോക്കത്തിലെ പിന്നോക്ക സംവരണം എന്നിവ ലംഘിക്കപ്പെട്ടു.


ഇൻറർവ്യൂവിന് ഭരണസമിതി അംഗങ്ങളെക്കൊണ്ട് മൂല്യനിർണയം ഉണ്ടായില്ല, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല .നിയമനത്തിനായി 5 / 9/22 ൽ കൂടി എന്ന് പറയപ്പെടുന്ന കമ്മിറ്റിയുടെ നോട്ടീസ് പോലും അംഗങ്ങൾക്ക് നൽകാതെയാണ് നിയമനം നടന്നിട്ടുള്ളത്
ഇതിനെതിരേ ഉദ്യോഗാർത്ഥികൾ നൽകിയ പരാതി കേരള ഹൈക്കോടതി അനുവദിക്കുകയും നിയമനത്തിലെ പരാതികൾ രണ്ടു മാസത്തിനകം അന്വേഷിച്ച് നടപടി സ്വീകരിക്കുവാനും അതുവരെ നിയമനം താൽകാലികമായിരിക്കും എന്ന് വിധിക്കുകയും ചെയ്തു
കോൺഗ്രസ് പ്രസ്ഥാനത്തിന് അപമാനകരമായ ഈ നടപടിക്കെതിരേ കെ.പി.സി.സി കനൽകിയ പരാതിയിൽ മണ്ഡലം ബ്ളോക്ക് ഡി സി സി അദ്ധ്യക്ഷൻ മാരേയും ബാങ്ക് പ്രസിഡൻറിനേയും നേരിൽ കേട്ട കെ.പി.സി.സി പ്രസിഡൻറിനോട് രാജിവച് പുതിയ പ്രസിഡൻ്റിനെ കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടും രാജി വയ്ക്കാത്ത സാഹചര്യത്തിലാണ് നാലംഗങ്ങൾ രാജി വച്ചിട്ടുള്ളത്
ഒരു ഭരണ സമിതി അംഗത്തിൻ്റെ മകന് നിയമനം ലഭിക്കാൻ അദ്ദേഹം നേരത്തേ രാജി വച്ചിരുന്നു.


1923 ൽ കിടങ്ങയം ഈഴവ പരസ്പര സഹായ ഗ്രാമോദ്ധാരണ സഹകരണ സംഘം എന്ന പേരിൽ തോട്ടുകര ‘കൊച്ചയ്യപ്പൻ ചാന്നാർ ചീഫ് പ്രമോട്ടറും തോട്ടുകര സി.മാധവൻ പ്രസിഡൻ്റുമായി പ്രവർത്തനമാരംഭിച്ച ഈ സംഘത്തിൻ്റെ ഭരണം കഴിഞ്ഞ 99 വർഷമായി കോൺഗ്രസിൻ്റെ കൈകളിലാണ്
ആകെയുള്ള 9 ഭരണ സമിതി അംഗങ്ങളിൽ 5 പേരും രാജി വച്ചിരിക്കുന്നതിനാൽ ഭരണ സമിതിയുടെ ക്വാറം നഷ്ടമായിരിക്കുകയാണ്

Advertisement