മയക്കുമരുന്നുപയോഗത്തിനെതിരെ കരുനാഗപ്പള്ളിയില്‍ ഫുട്ബാൾ മത്സരം

Advertisement

കരുനാഗപ്പള്ളി.   മയക്കു മരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി “ NO TO DRUGS ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ ഫു്ട്ബോള്‍ മല്‍സരം. താലൂക്കിൽ എക്സൈസ് വകുപ്പ് ഏറ്റെടുത്തു നടത്തിവരുന്ന ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് കരുനാഗപ്പള്ളി തീരദേശ മേഖലകളിൽ ജനങ്ങളെ ലഹരി ഉപയോഗത്തിനെതിരെ ബോധവാൻമാരാക്കാന്‍ മല്‍സരം നടത്തുന്നത് . തീരദേശ ഫുട്ബാൾ ടൂർണമെന്റ്  18.11.2022 തീയതിയിൽ ചെറിയഴീക്കൽ സി.എഫ്.എ. ഗ്രൗണ്ടിൽ വച്ചു നടക്കും. കരുനാഗപ്പള്ളി താലൂക്കിലെ തീരദേശ മേഖലകളിൽ ഉൾപ്പെടുന്ന ടീമുകൾ പങ്കെടുക്കുന്നു . 

    യുവാക്കളിൽ കടന്നു കൂടിയിരിക്കുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനും യുവാക്കളുടെ കഠിനാധ്വാനം , ചിന്താ ശേഷി , കർമ്മശേഷി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കരുനാഗപ്പള്ളി എക്സൈസ് ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ മേളയുടെ ഉദ്ദേശം. 

Advertisement