കരുനാഗപ്പള്ളി ടൗണില്‍ മാനസികനില തെറ്റി അലഞ്ഞുതിരിഞ്ഞ നടന്ന മധ്യവയസ്കനെ അഗതിമന്ദിരത്തിൽ എത്തിച്ചു

Advertisement

കരുനാഗപ്പള്ളി. ടൗണില്‍ മാനസികനില തെറ്റി അലഞ്ഞുതിരിഞ്ഞ നടന്ന മധ്യവയസ്കനെ അഗതിമന്ദിരത്തിൽ എത്തിച്ചു.

കരുനാഗപ്പള്ളിയിൽ വർഷങ്ങളായി താടിയും മുടിയും നീട്ടി വളർത്തി മുഷിഞ്ഞ വേഷത്തിൽ അലഞ്ഞുതിരിഞ്ഞു മാനസിക നില തെറ്റിനടന്ന മധ്യവയസ്സനെ കരുനാഗപ്പള്ളി ഫയർഫോഴ്‌സിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കരുനാഗപ്പള്ളി അഗ്നിശമനസേന ജീവനക്കാരുടെയും കരുനാഗപ്പള്ളി പോലീസിന്റെ യും സഹായത്തോടെ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ബാബു,ശ്രീജിത്ത്
ശാസ്താംകോട്ട അഗ്നിശമനസേനയിലെ മനോജ്എന്നിവർ ചേർന്ന് ഫയർ സ്റ്റേഷൻ പരിസരത്ത് ജീവനക്കാരുടെ സഹായത്തോടെ കുളിപ്പിച്ച് പുതുവസ്ത്രങ്ങൾ നൽകി ഇദ്ദേഹത്തെ തേവലക്കര കോയിവിളയിൽ ഉള്ള ബിഷപ്പ് ജെറോംഅഗതി മന്ദിരത്തിൽ എത്തിച്ചു. അഗതിമന്ദിരം ചെയർമാൻ കുഞ്ഞച്ചൻ ആറാടൻ സന്നിഹിതനായിരുന്നു ഇദ്ദേഹത്തിന്റെ പേര് ഗിരി എന്നും വയസ്സ് 60 അച്ഛന്റെ പേര് സദാനന്ദൻ അമ്മയുടെ പേര്
ഭാനുമതി സ്ഥലം തിരുവനന്തപുരം കടയ്ക്കാവൂർ വീട്ടുപേര് മാണിക്യത്തോട്ട എന്നും ഇദ്ദേഹം പറയുന്നുണ്ട്

Advertisement