ശൂരനാട്ടെ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുത്ത് കൊടിക്കുന്നിൽ

Advertisement

ശൂരനാട് : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുത്ത് കൊടിക്കുന്നിൽ സുരേഷ് എം.പി.കണ്ണമം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബാഡ്മിന്റൺ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുവേയാണ് സംഘാടകരുടെ ആവശ്യപ്രകാരം എം.പിയും കളിക്കളത്തിലിറങ്ങിയത്.

ശൂരനാട് വടക്ക് കണ്ണമം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി

പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,പഞ്ചായത്ത് അംഗം ദിലീപ്,ആസൂത്രണ സമിതി ഉപാധ്യക്ഷൻ എച്ച്.അബ്ദുൽ ഖലീൽ,യൂത്ത് കോർഡിനേറ്റർ ജെസ്സി ബസൻ എന്നിവർ പങ്കെടുത്തു.ക്രിക്കറ്റ് ഫുട്ബോൾ,കബഡി,വടംവലി,വോളിബോൾ,നീന്തൽ മത്സരം എന്നിവയുടെ ഫസ്റ്റ് റൗണ്ട്,സെക്കൻഡ് റൗണ്ട് എന്നിവ കഴിഞ്ഞു.മത്സരാർത്ഥികളുടെയും കാണികളുടെയും വലിയ പങ്കാളിത്തം
കേരളോത്സവത്തിന് ആവേശം പകരുന്നു.