നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

Advertisement

കൊട്ടാരക്കര.നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ ഇ ടി സി ചരുവിള വീട്ടിൽ ഉണ്ണിക്കണ്ണർ (30) കാമുകി ഓടനാവട്ടം കുടവട്ടൂർ ആശാൻ മുക്കിൽ അനിൽ ഭവനിൽ അഞ്ജു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ആംബുലൻസ് ഡ്രൈവറായിരുന്ന ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയുമായിരുന്ന അഞ്ജുവുമായി കഴിഞ്ഞ ഒന്നരവർഷമായി പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ 11 ന് ഇരുവരും തമ്മിൽ ഒളിചോടുകയായിരുന്നു. തൃശൂരിലെ ലോഡ്ജിൽ ഒളിച്ച് താമസിച്ചു വരുന്നതിനിടയിൽ കഴിഞ്ഞ ദിവസമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

പൂയപ്പള്ളി സി.ഐ. ബിജു എസ്.ടി യുടെ നിർദ്ദേശപ്രകാരം എസ്.ഐ അഭിലാഷ്, എ എസ് ഐ മാരായ അനിൽ കുമാർ, ജുബൈരിയ, ഡബ്ലു സി പി ഒ റീന എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement