പുനലൂർ ഉപജില്ലാ സ്കൂൾ കലോത്സവം 2022 നവംബർ 21 മുതൽ 24 വരെ
പുനലൂർ. ഉപജില്ലാ സ്കൂൾ കലോത്സവം 2022 നവംബർ 21 മുതൽ 24 വരെ പുനലൂർ സെൻ്റ് ഗൊറേറ്റി ഹയർ സെക്കൻ്ററി സ്കൂൾ ളിൽ വച്ച് നടക്കും. സെന്റ് ഗൊരേറ്റി ഹയർ സെക്കന്ററി സ്കൂൾ ,സെൻ്റ്ജോൺസ് എൽ.പി.എസ് , LPGS, എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന 5 വേദികളിലായാണ് മൽസരങ്ങൾ നടക്കുക.രചനാ മത്സരങ്ങൾ 21 ന് നടക്കും.
കലോത്സവത്തിൻ്റെ ഉദ്ഘാടനം നവംബർ 22 ന് രാവിലെ 9 മണിക്ക്നഗരസഭാ ഉപാധ്യക്ഷൻ വി പി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനാകുന്ന ചടങ്ങിൽപുനലൂർ നഗരസഭാ അധ്യക്ഷ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ കനകമ്മ, കൗൺസിലർമാരായ അജി ആൻറണി, ആർ രഞ്ജിത്ത്, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ.പി.എ അനസ്, പുനലൂർ ഡിഇഒ എം ജി റസീന, സെന്റ് ഗൊരേറ്റി ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഡോ ക്രിസ്റ്റി ജോസഫ്, ജനറൽ കൺവീനർ റ്റി.മൃദുല,ഹെഡ്മിസ്ട്രസ് റ്റി പുഷ്പമ്മ ,വിനു എ, ഹെഡ് മാസ്റ്റേഴ്സ് ഫോറം ചെയർമാൻ ബിജു കെ തോമസ്എന്നിവർ സംസാരിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡി അജയകുമാർ സ്വാഗതവും റിസപ്ഷൻ കമ്മറ്റി കൺവീനർ പി എസ് അമ്പിളിപ്രിയ നന്ദിയും പറയും.
24 ന് വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം പി.എസ് സുപാൽ എം എൽ എ ഉദ്ഘാടനം ചെയ്യും
നഗരസഭാധ്യക്ഷ നിമ്മി ഏബ്രഹാംഅധ്യക്ഷയാകുന്ന ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവർ പങ്കെടുക്കും. പുനലൂർ
എ ഇ ഒ ഡി അജയകുമാർ സമ്മാന വിതരണം നിർവഹിക്കും. പുലൂർ നഗരസഭാ ക്ഷേമകാര്യസ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി എ അനസ് സ്വാഗതവും പ്രോഗ്രാം കമ്മറ്റികൺവീനർ ബിജു തങ്കച്ചൻ നന്ദിയും പറയും.
ജനറൽ വിഭാഗങ്ങളിൽ 250,
സംസ്കൃതം 38 ,അറബിക് 41
എന്നിങ്ങനെ 329 ഇനങ്ങളിലായാണ് മൽസരം നടക്കുന്നത്. ആറ് അൺ എയിഡഡ് സ്കൂളിൽ നിന്നുൾപ്പടെ 81 സ്കൂളുകളിൽ നിന്ന് നാലായിരത്തി ഒരു നൂറോളംകുട്ടികളാണ് പുനലൂർ ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ ഇക്കുറി പങ്കെടുക്കുന്നത്. കഴിഞ്ഞ ഉപജില്ലാകലോൽസവത്തിൽനിന്നും 1460 കുട്ടികളുടെ വർദ്ധനയാണ്ഇക്കുറിയുള്ളത്.
എൽ പി വിഭാഗം മത്സരങ്ങൾ സബ്ജില്ലാ തലത്തിൽ അവസാനിക്കും.
. പുനലൂർ AEO ഡി അജയകുമാർ വിവിധ കമ്മറ്റികളുടെ കൺവീനർമാരായ കെ.ബി സുരേഷ് കുമാർ ,ബിജു തങ്കച്ചൻ. അമ്പിളി പ്രിയ, TS അനീഷ് സംഘടനാ നേതാക്കളായ പി.കെ അശോകൻ, ബി റോയി മോൻ, എസ് ശ്രീഹരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വീടുകളിൽ ആക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേർ പുനലൂർ പോലീസിന്റെ പിടിയിൽ
പുനലൂർ: മാരകയുധങ്ങളുമായി നിരവധി വീടുകളിൽ കയറി അക്രമം നടത്തുകയും വീട്ടിലുള്ളവരെ ആക്രമിക്കുകയും ചെയ്ത സംഘത്തിലെ രണ്ടുപേരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.13 ന് രാത്രിയിൽ ആയിരുന്നു സംഭവം. പുനലൂർ മുസവാരിക്കൂന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം മുസാവാരിക്കൂന്ന്, തെങ്ങുംതറ, മന്ത്രംമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മൂന്ന് വീടുകളിൽ രാത്രിയിൽ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മുസാവാരിക്കൂന്ന് സ്വദേശി അയ്യപ്പനും സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബാഗങ്ങൾക്കും വെട്ടേറ്റിരുന്നു.
തുടർന്ന് ഈ ക്രിമിനൽ സംഘം വാഹനങ്ങളിൽ സഞ്ചരിച്ച് തെങ്ങുംതറയിലും മന്ത്രംമുക്കിലും വീടുകളിൽ അക്രമം നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് 14 ന് വെളിപ്പിന് 2 മണിയോടെ സ്ഥലത്ത് വൻ പോലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നു.
അന്വേഷണത്തിലാണ് വള്ളക്കടവ് ചരുവിള പുത്തൻ വീട്ടിൽ മാടസ്വാമി മകൻ മഹേശ്വരൻ(22), പുനലൂർ നേതാജി മുഹമ്മദ് മൻസിലിൽ ഷെരീഫ് മകൻ മുഹമ്മദ് അൻസിൽ (18)എന്നിവർ പിടിയിലായത്.പിടിയിലായ ഇരുവരും പോക്സോ, കഞ്ചാവ് കേസുകളിലെ പ്രതികൾ ആണ്. ഇനിയും ഈ സംഭവങ്ങളിൽ 5ഓളം പ്രതികളെ പിടികൂടാനുണ്ട്. പുനലൂർ മുസാവാരിക്കൂന്ന് അലുവാ കോളനിയിലെ അലുവ ഷാനവാസ് എന്ന് വിളിക്കുന്ന ഷാനവാസിന്റെ നേതൃത്തിലുള്ള ക്രിമിനൽ സംഘം ആണ് മുൻ വൈരാഗ്യത്തിന്റെ പേരിൽ ആക്രമണം നടത്തിയത്. പിടിയിലായ അൻസൽ ഷാനവാസിന്റെ സഹോദരീ പുത്രനും വിവിധ കേസുകളിലെ പ്രതിയും ആണ്. ഇരുപത്തിയഞ്ചിലധികം കേസുകളിൽ പ്രതിയായ ഷാനവാസ് കാപ്പ നിയമത്തിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ബാക്കി ഉള്ള പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമം നടത്തിയ സംഘം ഒളിവിൽ പോയതിനെ തുടർന്ന് കൊല്ലം റൂറൽ എസ് പി കെ ബി രവിയുടെ നിർദേശാനുസരണം പുനലൂർ പോലിസ് ഇൻസ്‌പെക്ടർ ടി രാജേഷ് കുമാർ, എസ് ഐ മാരായ ഹരീഷ്, ജീസ് മാത്യു, രാജേഷ്, കൃഷ്ണകുമാർ,ഷിബു കുളത്തുമൺ, എ എസ് ഐ കിഷോർ കുമാർ, എസ് സി പി ഒ ഷിജുകുമാർ, സി പി ഒ മാരായ രാകേഷ് ബാബു, പ്രവീൺ, ഗിരീഷ്, മഹേഷ്, അജീഷ് എന്നിവർ അന്വേഷണം നടത്തി.
ആര്‍മി റിക്രൂട്ട്മെന്റ് റാലിക്ക് തുടക്കം
കൊല്ലം.ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ തെക്കന്‍ ജില്ലകളിലേക്ക് നടത്തുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിക്ക് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ തുടക്കം. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. ആത്മവിശ്വാസത്തോടെ രാജ്യത്തെ നയിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ആശംസകള്‍ നേര്‍ന്നു.
ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്തവരാണ് റാലിയില്‍ പങ്കെടുക്കുന്നത്. ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍, ക്ലര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍- ടെക്നിക്കല്‍, ട്രേഡ്സ്മെന്‍, നഴ്സിംഗ് അസിസ്റ്റന്റ്, മത അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് അഗ്‌നിവീര്‍ റാലി.
ആദ്യദിനം എത്തിയ 1707 ഉദ്യോഗാര്‍ഥികളില്‍ 904 പേര്‍ ഒന്നാംഘട്ടമായ കായികക്ഷമത പരിശോധനയ്ക്ക് യോഗ്യത നേടി. ഇതില്‍ 151 പേരാണ് കായിക ക്ഷമത വിജയിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് അര്‍ഹരായത്. ഉദ്യോഗാര്‍ഥികള്‍ക്ക് റാലിയില്‍ പങ്കെടുക്കാന്‍ നിശ്ചിത ദിവസം അനുവദിച്ചിട്ടുണ്ട്. കായിക ക്ഷമത, വൈദ്യപരിശോധന എന്നിവ വിജയിക്കുന്നവര്‍ക്ക് പിന്നീട് എഴുത്തു പരീക്ഷ നടത്തും.
ആര്‍മിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘവും റിക്രൂട്ട്മെന്റിന്റെ ഭാഗമായി ക്യാമ്പ് ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കി. റാലി നവംബര്‍ 29ന് സമാപിക്കും.
കുളക്കടയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
കൊട്ടാരക്കര : കുളക്കട സ്കൂളിന് മുന്നിൽ വച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അലൻ അലക്സ് പണിക്കർ (17) ആണ് മരിച്ചത്. കുളക്കട ഗവൺമെന്റ് .വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർഥിയാണ് അലൻ. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഹൈവേ പൊലീസും ഹോംഗാർഡും ചേർന്ന് കുട്ടികളെ സ്കൂളിന്റെ എതിർവശത്തും നിന്നും റോഡ് മുറിച്ച് കടന്ന് സ്കൂളിലേക്ക് കടത്തിവിടുകയായിരുന്നു.
അതെ സമയത്ത് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്ക് അലനെയും കൂടെയുണ്ടായിരുന്ന സൂരജിനെയും ഇടിക്കുകയായിരുന്നു. വയറിനും കാലിനും ഗുരുതരമായി പരിക്കേറ്റ അലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സാരമായി പരിക്കേറ്റ സൂരജിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏനാത്ത് ഇളങ്കമംഗലം കുളഞ്ഞിയിൽ അലക്സ് വില്ലയിൽ പരേതനായ എം ജി അലക്സാണ്ടറുടെയും കുഞ്ഞുമോളുടെയും ഇളയ മകനാണ്. സഹോദരൻ ആൽവിൻ അലക്സ് പണിക്കർ. മൃതദേഹം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12 ന് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് മൂന്നിന് ഏനാത്ത് സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് വലിയപളളിയിൽ.
നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ
കൊട്ടാരക്കര. ഇ ടി സി ചരുവിള വീട്ടിൽ ഉണ്ണിക്കണ്ണർ (30) കാമുകി ഓടനാവട്ടം കുടവട്ടൂർ ആശാൻ മുക്കിൽ അനിൽ ഭവനിൽ അഞ്ജു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ആംബുലൻസ് ഡ്രൈവറായിരുന്ന ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയുമായിരുന്ന അഞ്ജുവുമായി കഴിഞ്ഞ ഒന്നരവർഷമായി പ്രണയത്തിലായിരുന്നു.
ഇക്കഴിഞ്ഞ 11 ന് ഇരുവരും തമ്മിൽ ഒളിചോടുകയായിരുന്നു. തൃശൂരിലെ ലോഡ്ജിൽ ഒളിച്ച് താമസിച്ചു വരുന്നതിനിടയിൽ കഴിഞ്ഞ ദിവസമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പൂയപ്പള്ളി സി.ഐ. ബിജു എസ്.ടി യുടെ നിർദ്ദേശപ്രകാരം എസ്.ഐ അഭിലാഷ്, എ എസ് ഐ മാരായ അനിൽ കുമാർ, ജുബൈരിയ, ഡബ്ലു സി പി ഒ റീന എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മൈനാഗപ്പള്ളി പഞ്ചായത്ത് കേരളോത്സവം 19 ന് സമാപിക്കും
മൈനാഗപ്പള്ളി. പഞ്ചായത്ത് കേരളോത്സവം 19 ന് സമാപിക്കും : കഴിഞ്ഞ ദിവസം ആരംഭിച്ച മൈനാഗപ്പള്ളി പഞ്ചായത്ത് കേരളോത്സവം 19 ന് സമാപിക്കും .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ് ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് പി.എം .സെയ്ദ് അദ്ധ്യക്ഷത വഹിച്ചു – വൈസ് പ്രസിഡന്റ് ലാലിബാബു സ്വാഗതം ആശംസിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി ,ജില്ലാ പഞ്ചായത്ത് അംഗം അനിൽ .എസ് .കല്ലേലിഭാഗം .പഞ്ചായത്ത് മെമ്പർ അനന്തു ഭാസി. പഞ്ചായത്താഫീസ് അങ്കണത്തിൽ നിന്ന് നിരവധി പേരുടെ അകമ്പടിയോടാരംഭിച്ച ദീപശിഖ ഘോഷയാത്ര പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചതോടെയാണ് മത്സരം ആരംഭിച്ചത്.
50 ൽ പരം ടീമുകളാണ് ഫുട്ബോളിൽ മാറ്റുര്ക്കുന്നത്. വോളിബോൾ ,ഷട്ടിൽ ബാറ്റ് മെന്റൺ ,ക്രിക്കറ്റ് ,അത് ലെറ്റിക്സ് ,കലാ- സാഹിത്യമത്സരങ്ങൾ എന്നിവയാണ് വിവിധ ഗ്രൗണ്ട് കളിൽ നടക്കുന്നത് .19 ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം ചെയ്യും. സമ്മാനദാനം പ്രസിഡന്റ് പി.എം .സെയ്ദ് വിതരണം ചെയ്യും .വൈസ് പ്രസിഡന്റ് ലാലി ബാബു അദ്ധ്യക്ഷത വഹിക്കും .ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജി ചിറക്കു മേൽ സ്വാഗതം ആശംസിക്കും .ചടങ്ങിൽ ബ്ലോക്ക് ജില്ലാ ഗ്രാമ പഞ്ചായത്ത് മെമ്പറന്മാർ ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭരണസമിതി തിരഞ്ഞെടുപ്പ്
ശാസ്താംകോട്ട. പാർത്ഥസാരഥി സേവാസമിതി യുടെ നേതൃത്വത്തിലു൦ ശ്രീ പാർത്ഥസാരഥി ഭക്തജനസമിതിയുടെ നേതൃത്വത്തിലു൦ രണ്ടു പാനലുകൾ ആയാണ് മൽസരിച്ചത്. വളരെ വാശിയേറിയ മൽസരം ആയിരുന്നു എങ്കിലും സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സേവാസമിതി യുടെ 21 പേരും ഭക്തജനസമിതിയുടെ 6 പേരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് ആയി ഗോകുലം സനിലിനെയു൦ സെക്രട്ടറി ആയി രാജേന്ദ്രൻ പിള്ള രേവതിയേയു൦ വൈസ് പ്രസിഡന്റ് ആയി എ. കെ. ഗോപാലനേയു൦ ജോയിന്റ് സെക്രട്ടറി ആയി അജയകുമാർ കൊട്ടയ്ക്കാടിനെയു൦ ഖജാൻജി ആയി സി. അശോകനെയു൦ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി വാമദേവൻ പിള്ള, എ൦. എ൦. ജയരാജ്, കെ. ജയപ്രകാശ്, ജി സിന്ധുമോൾ എന്നിവരെയും തിരിഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ഇന്ന് ചുമതലയേറ്റു.
സഹകരണ വാരാഘോഷം :
താലൂക്ക്തല ഉദ്ഘാടനം വെള്ളിയാഴ്ച
ശാസ്താംകോട്ട: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ കുന്നത്തൂർ താലൂക്ക്തല ഉദ്ഘാടനം വെള്ളിയാഴ്ച ശാസ്താംകോട്ടയിൽ നടക്കും.രാവിലെ 9 ന് വിളംബര ഘോഷയാത്ര.10 ന് സെമിനാർ കാപ ക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്യും.സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ടി.മോഹനൻ അധ്യക്ഷത വഹിക്കും.11.30 ന് സ കരണ വാരാഘോഷത്തിൻ്റെ കുന്നത്തൂർ താലൂക്ക്തല ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും.കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും.കെ.രാജഗോപാൽ, അൻസർ ഷാഫി, ഡോ.പി.കെ ഗോപൻ, കെ.ശിവശങ്കരൻ നായർ ,പി.ശ്യാമളയമ്മ, ആർ.ഗീത, തുണ്ടിൽ നൗഷാദ്, ബി.ഹരികുമാർ തുടങ്ങിയവർ വിവിധ ആദരവുകളും, സമ്മാനങ്ങളും വിതരണം ചെയ്യും.
പടിഞ്ഞാറെ കല്ലടയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു
കടപുഴ : പടിഞ്ഞാറേ കല്ലട കോയിക്കൽഭാഗം,കടപുഴ വാർഡുകളിലെ പ്രധാന റോഡായ കൂടാരത്തിൽ മുക്ക് – നടുവിലെ മുക്ക് റോഡിന്റേയും കണിയാംപള്ളിൽ ഏലാ റോഡിന്റേയും തകർച്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.അതിപുരാതനമായ വയലിപള്ളി,ചെങ്ങഴശ്ശേരി ഭദ്രകാളി ക്ഷേത്രം,ഇടിയാട്ടുപുറം ഏലാ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണ് ഇത്.റോഡിന്റെ ശോചനിയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ വരും നാളുകളിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു.
ഉപരോധസമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ഗോപാലക്യഷ്ണപിള്ള അധ്യക്ഷത വഹിച്ചു.കുന്നിൽ ജയകുമാർ,ഗീവർഗീസ്,ജോൺ പോൾ സ്റ്റഫ്,അജിത് ചാപ്രായിൽ,അശോകൻ ,എബ്രഹാം,ഗോപകുമാർ,വിജയചന്ദ്രൻ പിള്ള,സരോജാക്ഷൻ പിള്ള,രാധമ്മ പിള്ള,ജയകുമാരി എന്നിവർ പ്രസംഗിച്ചു.
ട്രാഫിക്ക് ബോധവത്കരണ ക്ലാസും സൗജന്യ ജേഴ്സി വിതരണവും സംഘടിപ്പിച്ചു
പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലടയിലെ സാംസ്കാരിക കൂട്ടായ്മയായ കല്ലട കൾച്ചറൽ ആന്റ് ഡവലപ്പ്മെൻറ് ഫോറത്തിൻ്റെ നേതൃത്വത്തിൽ പടിഞ്ഞാറെ കല്ലട ഗവ:
സ്കൂളിലെ കുട്ടികൾക്കായി ട്രാഫിക് നിയമബോധവത്കരണ ക്ലാസും സ്പോർട്സ് വിദ്യാർത്ഥികൾക്ക് സൗജന്യ ജേഴ്സി വിതരണവും സംഘടിപ്പിച്ചു.കുന്നത്തൂർ ജോയിൻ്റ് ആർ.റ്റി.ഒ ആർ.ശരത്ചന്ദ്രൻ ഉത്ഘാടനം ചെയ്ത് ട്രാഫിക് നിയമ ബോധവത്കരണ ക്ലാസ് നയിച്ചു.സംഘടന രക്ഷാധികാരി മുത്തലിഫ് മുല്ലമംഗലം അധ്യക്ഷത വച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.സി.ഡി.എഫ് സ്പോർട്സ് കൺവീനർബെന്നി തോമസിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ സ്പോർട്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി ജേഴ്സി കൾ വിതരണം ചെയ്തു.സെക്രട്ടറി കെ.ജി അനിൽകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി,
ഗിരീശൻ കോതപുരം,ഷാജി കുട്ടപ്പനക്കൽ,സജീവ് കുമാർ,ജലജ,കലാദേവി,ബിന്ദു അനിൽ,ഷാനവാസ്,സജിത്ത്,സ്കൂ ൾ സ്പോർട്സ് അധ്യാപകൻ ശ്രീകുമാർ , രമേശൻ മേലാപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
മൈനാഗപ്പള്ളി പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം .കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനിൽ.എസ്.കല്ലേലിഭാഗം,
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൻസർ ഷാഫി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലിബാബു,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ഘോഷയാത്ര നടത്തി.19 ന് സമാപിക്കും.