കുന്നത്തൂർ താലൂക്ക് സഹകരണ വാരാഘോഷം വിപുലമായ പരിപാടികളോടെ നടന്നു

Advertisement

ശാസ്താംകോട്ട. സർക്കിൾ കോഓപ്പറേറ്റീവ് യൂണിയന്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്ക് സഹകരണ വാരാഘോഷം വിപുലമായ പരിപാടികളോട് നടത്തി. വാരാഘോഷ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎല്‍എ നിർവഹിച്ചു. സർക്കിൾ കോഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ അഡ്വ. ടി.മോഹനൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ബി. രാജസിംഹന്‍പിള്ള സ്വാഗതം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ പ്രഥമ റോബർട്ട്‌ ഓവൻ അവാർഡ് ജേതാവ് എം ഗംഗാധരകുറുപ്പിനെ സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ.രാജഗോപാൽ ആദരിച്ചു.

ദീർഘകാലം താലൂക്കിൽ സംഘ പ്രസിഡന്റായി സേവന മനുഷ്ട്ടിച്ച വ്യക്തിക്കുള്ള അവാർഡ് കാരുവള്ളി ശശിക്ക് ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി യും,42 -ാം നിക്ഷേപ സമാഹരണത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സംഘത്തിനുള്ള അവാർഡും, മികച്ച പ്രവർത്തനത്തിനുള്ള അവാർഡും കരിന്തോട്ടുവാ സംഘത്തിന് ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി കെ ഗോപനും നൽകി. വിവിധ തരത്തിലുള്ള സംഘങളുടെ പ്രവർത്തന മികവിനുള്ള അവാർഡുകൾ,പ്രസംഗ-പ്രബന്ധ മത്സര വിജയികൾക്കുള്ള അവാർഡ് എന്നിവ ജില്ലാ പഞ്ചായത്തഗം പി ശ്യാമളയമ്മ, പഞ്ചായത് പ്രസിഡന്റ് ആർ. ഗീത, സംസ്ഥാന പ്രതിനിധി ബി ഹരികുമാർ ബ്ലോക്ക്‌ മെമ്പർ തുണ്ടിൽ നൗഷാദ് എന്നിവർ വിതരണം ചെയ്തു.

കാരുവള്ളി ശശി,കെ. കെ രവികുമാർ, എ ഷാനവാസ്‌, ബി പ്രേംകുമാർ, എന്നിവർ സംസാരിച്ചു. വരോഘോഷത്തിന്റെ ഭാഗമായി നടന്ന സെമിനാർ കാപക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. പതാരം പ്രസിഡന്റ് കെ കൃഷ്ണകുട്ടി നായർ മോഡറേറ്റർ ആയി. പാലാ ഓമന രാധാകൃഷ്ണൻ പ്രൊഫഷണൽ മാനേജ്മെന്റ് വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. എം ഗംഗാധര കുറുപ്പ്, എംവി ശശികുമാരൻ നായർ, മുടിയിൽത്തറ ബാബു, കേശവചന്ദ്രൻനായർ,വി.വേണുഗോപാലകുറുപ്,മേഴ്‌സി.പി,ബി വിജയമ്മ, ടി ആർ ശങ്ക പിള്ള, കെ. കെ രവികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സഹകരണവിളംബര ഘോഷ യാത്രക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ മാരായ എൻ.രതീഷ്, ബിന്ദു, പുഷ്പകുമാരി, സന്തോഷ്‌കുമാർ, ജി. പ്രിയദർശിനി,കുറ്റിയിൽ നിസാം എന്നിവർ നേതൃത്വം നൽകി.അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് ജെ. ശോഭന നന്ദി പറഞ്ഞു