കോയിവിളയില്‍ പന്ത്രണ്ട് വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ വ്യാപാരി പിടിയിൽ

Advertisement

ചവറ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ വ്യാപാരി ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായി. കോയിവിള സെന്റ് ആന്റണിസ് സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത് കട നടത്തുന്ന പടിക്കൽ കിഴക്കതിൽ മത്തായി മകൻ പാണ്ടി അച്ചായൻ എന്ന് വിളിക്കുന്ന എഡ്വേർഡ്(70) ആണ് പോലീസ് പിടിയിലായത്.

17/11/2022-ാം തീയതി രാവിലെ 09 മണിയോടാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി മിഠായി വാങ്ങാൻ കടയിലെത്തിയ സമയം ഇയാൾ അടുത്ത് വന്ന് ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് പെൺകുട്ടി ചവറ തെക്കുംഭാഗം പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കടയിൽ നിന്ന് പിടികൂടുകയുമായിരുന്നു.

ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ ഷാജിഗണേഷ്, ശങ്കരനാരായണൻ എസ്.സിപിഒ ഷക്കീല എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

1 COMMENT

Comments are closed.