അഞ്ച് വയസുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

Advertisement

കൊല്ലം.അഞ്ച് വയസുകാരിയായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തി പീഡിപ്പിച്ചയാൾ പോലീസിന്റെ പിടിയിലായി. തട്ടാർക്കോണം താഹമുക്കിൽ സജീനാ മൻസിലിൽ പരിപ്പ് സജീവ് എന്ന് വിളിക്കുന്ന സജീവ്(35) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ വായപൊത്തിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് പീഡന വിവരം അംഗനവാടി ടീച്ചറെ അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വഴി കിളികൊല്ലൂർ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇയാൾ മുമ്പും സമാനരീതിയിൽ പോക്‌സോ കേസിൽ പ്രതിയാണ്, കൂടാതെ 2017 ൽ 6.5 കിലോ ഗഞ്ചാവ് പിടികൂടിയതിന് കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ സുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ജയൻ സക്കറിയ, എ.എസ്.ഐ സന്തോഷ്, എസ്.സിപിഒ സജീലാ, സിപിഒ അജോ ജോസഫ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.