ജി എസ് റ്റി ഫയലിംഗിലെ അശാസ്ത്രീയത മൂലം വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം, വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് മേഖല

Advertisement

ഭരണിക്കാവ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് മേഖല സമ്മേളനവും, തെരെഞ്ഞെടുപ്പും ഭരണിക്കാവ് വ്യാപാര ഭവനിൽ നടന്നു.ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ
ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എ.കെ ഷാജഹാൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജോജോ.കെ.എബ്രഹാം . മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി എ.നിസാം,ട്രഷറർ പി.എൻ
ഉണ്ണികൃഷ്ണൻ നായർ,വൈസ് പ്രസിഡന്റ എഫ്.ക്ളമന്റ്,സെക്രട്ടറി കേരള മണിയൻപിള്ള
തുടങ്ങിയവർ സംസാരിച്ചു.വ്യാപരികളുടെ വെട്ടി കുറച്ച പെൻഷൻ തുക പുനസ്ഥാപിക്കണമെന്നും ജി.എസ്.റ്റി
ഫയലിംഗിലെ അശാസ്ത്രീയ മൂലം വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഭാരവാഹികൾ:ഏ.കെ . ഷാജഹാൻ (പ്രസി),എ.നിസ്സാം (ജന.സെക്രട്ടറി),ജി.കെ രേണുകുമാർ (ട്രഷറർ),പി.എൻ ഉണ്ണികൃഷ്ണൻ നായർ,ജലാലുദീൻ കളിക്കൽ,എഫ്.ക്ളമന്റ്,
എൻ.രവീന്ദ്രൻ പിള്ള,നിസാം മൂലത്തറ,
ഷാനവാസ് കുറ്റിയിൽ (വൈസ്.പ്രസിഡൻ്റുമാർ),
ആർ.മണിയൻപിള്ള,ബഷീർ കൂട്ടി ഓലായിൽ,മധു എം.എസ്, ഷിഹാബുദ്ദീൻ, കെ.തോമസ്, അബ്ദുൽ ഖലീൽ (സെക്രട്ടറിമാർ).