കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം

Advertisement

അഞ്ചൽ:കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി വായിൽ ഇല തിരുകി റബ്ബര്‍ മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചു.സംഭവത്തിൽ നാല് പേരെ അഞ്ചൽ പോലീസ് പിടികൂടി.

അഞ്ചൽ കരുകോൺ കുട്ടിനാട് പ്ലാവിള പുത്തൻവീട്ടിൽ ആഷിഷാണ് (37)അതിക്രൂരമായി മർദ്ദനത്തിനിരയായത്.

സംഭവത്തിൽ കരുകോൺ കുട്ടിനാട് സ്വദേശികളായിട്ടുള്ള, മോഹനൻ, നിഷാന്ത്,ദിനേശ്, ഗോപകുമാർ എന്നിവരാണ് പോലീസ് പിടിയിലായത്.

ഈ കഴിഞ്ഞ ശനിയാഴ്ച്ച ദിവസം രാത്രി 12 മണിയോടെ വീടിനുതാഴെ വഴിയിൽവച്ചിരുന്ന വാഹനംനോക്കുന്നതിനുവേണ്ടി പുറത്തിറങ്ങിയ ആഷിഷിനെ ആറ്അംഗ സംഘം വാ പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വായിൽ വട്ട ഇല തിരുകി റബ്ബർ മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിക്കുകയായിരുന്നു.

മർദ്ദനത്തിനിടയിൽ ആഷിഷിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴത്തേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

തുടർന്ന് ആഷിഷിനെ നാട്ടുകാർ അഞ്ചലിലെ സർക്കാർആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക്ആശുപത്രിയിലും പ്രവേശിപ്പിച്ചു..

ആഷിഷിന്റെ മുതുകത്തും, മുഖത്തും ,കാലിലും കൈകളിലും അടിച്ചു പൊട്ടിയ പാടുകളുണ്ട്..

ആഷിഷിന്റെ കുടുംബത്തിൻറെ പരാതിയിൽ കേസെടുത്ത അഞ്ചൽ സി.ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളിൽ നാലുപേരെ കുട്ടനാട് നിന്നും പിടികൂടി.രണ്ടുപേർ ഒളിവിലാണ്.

തട്ടിക്കൊണ്ടുപോകൽ ഉൾപ്പടെയുള്ള ജാമ്യമില്ലാവകുപ്പുകൾ പ്രകാരംപ്രതികൾക്കെതിരെ കേസെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement