സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരെ തിരഞ്ഞെടുത്തു
കൊല്ലം . സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജി ല്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേലിനെയും വനിതാ കമ്മിഷൻ മുൻ അംഗം എം.എസ്. താരയെയും തിരഞ്ഞെടുത്തു. 19 അംഗ ജില്ലാ എക്സിക്യുട്ടീവും തിരഞ്ഞെടുത്തു. കൊല്ലം എം.എൻ. സ്മാരകത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പി. എസ്. സുപാൽ എം .എൽ.എ., ആർ.രാമചന്ദ്രൻ, സാം കെ.ഡാനിയൽ, എം.എസ്.താര,ആര്‍ വിജയകുമാര്‍,ജിലാലു,എ മന്മഥന്‍നായര്‍,ആര്‍എസ്.അനിൽ, ഐ.ഷിഹാബ്, ജി .ബാബു, കെ.എസ്. ഇന്ദു ഖരൻ ജി.ആർ.രാജീ വൻ, കെ.സി.ജോസ്, എം.സലിം,
പ്രസാദ്, ജി.എസ്.ജയലാൽ എം .എൽ.എ. എന്നിവരാണ് എക്സി ക്യുട്ടീവ് അംഗങ്ങൾ.
എക്സിക്യുട്ടീവിൽ എം.എസ്. താര, ജഗദമ്മ, ഹണി ബെഞ്ച മിൻ, സി.അജയപ്രസാദ്, ജി .എസ്.ജയലാൽ എം.എൽ.എ. എന്നിവർ പുതുമുഖങ്ങളാണ്.
ജില്ലാ കൗൺസിൽ യോഗ ത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ .ആർ.ചന്ദ്രമോഹനൻ,ആര്‍.രാജേന്ദ്രന്‍,മുല്ലക്കര രത്നാകരൻ,ജെ ചിഞ്ചുറാണി എന്നിവര്‍ പഹ്കെടുത്തു.
പാഠ്യപദ്ധതി പരിഷ്ക്കരണം:ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി ജനകീയ ചർച്ച
ശാസ്താംകോട്ട : പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി സമഗ്ര ശിക്ഷാ കേരളം ശാസ്താംകോട്ട ബിആർസിയിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു.
ഉൾച്ചേർന്ന വിദ്യാഭ്യാസം എന്ന ഫോക്കസ് മേഖലയെ കേന്ദ്രീകരിച്ചാണ് ചർച്ച നടത്തിയത്.ഭിന്നശേഷി സൗഹൃദമായി പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കാൻ വേണ്ട ക്രിയാത്മക നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്ന് വന്നു.വെസ്റ്റ് കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സ്പെഷ്യൽ എഡ്യൂക്കേറ്റർ ബ്ലെസി ബെന്നി അധ്യക്ഷത വഹിച്ചു.ബിപിസി കിഷോർ .കെ .കൊച്ചയ്യം,കെ.ബുഷ്‌റ,മേരി അംബിക തുടങ്ങിയവർ സംസാരിച്ചു.
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം സമ്മേളനം
ശാസ്താംകോട്ട : അവകാശ സമരങ്ങളെ അവഗണിക്കുകയും അനർഹരെയും തന്നിഷ്ടക്കാരെയും സുപ്രധാന പദവികളിൽ തിരുകിക്കയറ്റുകയും ചെയ്യുന്ന സർക്കാരാണ് പിണറായിയുടെ നേതൃത്വത്തിലുള്ളതെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം സമ്മേളനം ശാസ്താംകോട്ടയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാധ്യക്ഷൻ പി.ഗോപാല കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.സുകുമാരൻനായർ, തുണ്ടിൽ നൗഷാദ്,അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എ റഷീദ്,സെക്രട്ടറി വാര്യത്തു മോഹൻകുമാർ,കെ.ജി ജയചന്ദ്രൻപിള്ള,പ്രൊഫ.ചന്ദ്രശേഖരൻപിള്ള,എ.മുഹമ്മദ് കുഞ്ഞ്,ഡി.ബാബുരാജൻ,മാരിയത്ത്, എൻ.സോമൻപിള്ള,
സുധാകരപ്പണിക്കർ,ശൂരനാട് വാസു, കെ.ആർ നാരായണപിള്ള, രാജശേഖരൻപിള്ള,കെ.എ
രാമകൃഷ്ണപിള്ള,എം.അബ്ദുൽ സമദ്, എൻ.ശങ്കരപിള്ള,ലീലാമണി, എൽ.മറിയാമ്മ,എം.ഐ നാസർഷാ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:
അർത്തിയിൽ അൻസാരി (പ്രസിഡന്റ് ),കെ.ജി ജയചന്ദ്രൻപിള്ള (സെക്രട്ടറി ),പദ്മകുമാർ (ട്രഷറർ).
താലൂക്കില്‍ ഒന്നാമത്
ഹിന്ദി പഠനം കൂടുതൽ ആകർഷകമാക്കുന്നതിന്
സുരീലി ഹിന്ദി പരിശീലനം സംഘടിപ്പിച്ചു
ശാസ്താംകോട്ട:സമഗ്ര ശിക്ഷാ കേരളം ബി. ആർ. സി ശാസ്താംകോട്ട യുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി സുരീലി ഹിന്ദി പരിശീലനം സംഘടിപ്പിച്ചു.ഹിന്ദി പഠനം കൂടുതൽ ആകർഷകമാക്കുന്നതിനും കുട്ടികളിൽ ഹിന്ദിയോടുള്ള താൽപ്പര്യം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയിൽ ശാസ്താംകോട്ട ഉപജില്ലയിലെ യു. പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ അധ്യാപകർ പങ്കെടുത്തു പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ. പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു.
ക്ലസ്റ്റർ കോർഡിനേറ്റർ വേണുഗോപാല പിള്ള അധ്യക്ഷത വഹിച്ചു’
ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കിഷോർ കെ കൊച്ചയ്യം,
ഗ്രാമ പഞ്ചായത്തംഗം രജനി,
എ .ഇ, ഒ, പി.എസ് സുജാകുമാരി, ഡയറ്റ് ഫാക്കൽട്ടി ജി. ബാലചന്ദ്രൻ, ബിന്ദു എബ്രഹാം, ആർ.എസ് ശ്രീജ,എ.എസ് ദീപ എന്നിവർ സംസാരിച്ചു.
കോളേജ് ദിനാഘോഷവും യൂണിയൻ സമാപനവും
ശൂരനാട്: ശൂരനാട് മില്ലത്ത്കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കോളേജ് ദിനാഘോഷവും, യൂണിയൻ സമാപനവും,വിദ്യാർത്ഥി പ്രതിഭകൾക്കുള്ള സമ്മാനദാനവും ചലച്ചിത്ര പിന്നണി ഗായകൻ ബിനുസരിക ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അനന്ദു.എൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പാൾ സി.എസ്. ബിന്ദുകുമാരി,പി. റ്റി.എ. പ്രസിഡന്റ് അർത്തിയിൽ അൻസാരി, അഡ്മിനിസ്ട്രേറ്റവ് ഹെഡ് കെ.ആർ സരിത, വിദ്യാർത്ഥി പ്രതിനിധികളായ, അഞ്ചു.ബി.നായർ, എസ്.ശരത്, അശ്വിൻഗോപി, ശരത് കുമാർ, അരുൺഗോവിന്ദ്, അനുപമരാജൻ എന്നിവർ സംസാരിച്ചു.
സ്കൂൾ പാഠ്യപദ്ധതി പരിഷകരണം;ജനകീയ ചർച്ച നടത്തി
ശാസ്താംകോട്ട: സ്കൂൾ പാഠ്യപദ്ധതി പരിഷകരണവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ജനകീയ ചർച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സനൽ കുമാർ അധ്യക്ഷത വഹിച്ചു.. എ. ഇ . ഒ പി.എസ്.സുജാകുമാരി ആശംസിച്ചു. ബി പി സി കിഷോർ കെ കൊച്ചയ്യം ,
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ തുണ്ടിൽ നൗഷാദ്, വൈ. ഷാജഹാൻ, ആർ. രാജി,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഡയറ്റ് ഫാക്കൽറ്റി ജി.ബാലചന്ദ്രൻ വിഷയാവതരണം നടത്തി.
ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കാളികളായി.
കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് മർദനം: നാല് പേർ അറസ്റ്റിൽ
അഞ്ചൽ:കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി വായിൽവട്ടയുടെ ഇല തിരുകി റബ്ബറിൽ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചു.സംഭവത്തിൽ നാല് പേരെ അഞ്ചൽ പോലീസ് പിടികൂടി.
അഞ്ചൽ കരുകോൺ കുട്ടിനാട് പ്ലാവിള പുത്തൻവീട്ടിൽ ആഷിഷാണ് (37)അതിക്രൂരമായി മർദ്ദനത്തിനിരയായത്.
സംഭവത്തിൽ കരുകോൺ കുട്ടിനാട് സ്വദേശികളായിട്ടുള്ള, മോഹനൻ, നിഷാന്ത്,ദിനേശ്, ഗോപകുമാർ എന്നിവരാണ് പോലീസ് പിടിയിലായത്.
ഈ കഴിഞ്ഞ ശനിയാഴ്ച്ച ദിവസം രാത്രി 12 മണിയോടെ വീടിനുതാഴെ വഴിയിൽവച്ചിരുന്ന വാഹനംനോക്കുന്നതിനുവേണ്ടി പുറത്തിറങ്ങിയ ആഷിഷിനെ ആറ്അംഗ സംഘം വാ പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വായിൽ വട്ട ഇല
തിരുകി റബ്ബർ മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചു.
മർദ്ദനത്തിനിടയിൽ ആഷിഷിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴത്തേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.
തുടർന്ന് ആഷിഷിനെ നാട്ടുകാർ അഞ്ചലിലെ സർക്കാർആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക്ആശുപത്രിയിലും പ്രവേശിപ്പിച്ചു..
ആഷിഷിന്റെ മുതുകത്തും, മുഖത്തും ,കാലിലും കൈകളിലും അടിച്ചു പൊട്ടിയ പാടുകളുണ്ട്..
ആഷിഷിന്റെ കുടുംബത്തിൻറെ പരാതിയിൽ കേസെടുത്ത അഞ്ചൽ സി.ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളിൽ നാലുപേരെകുട്ടിനാട് നിന്നും പിടികൂടി.രണ്ടുപേർ ഒളിവിലാണ്.
തട്ടിക്കൊണ്ടുപോകൽ ഉൾപ്പടെയുള്ള ജാമ്യമില്ലവകുപ്പുകൾ പ്രകാരംപ്രതികൾക്കെതിരെ കേസെടുത്തു.
പ്രസിഡന്‍സ് ട്രോഫി വള്ളംകളിക്ക് ആവേശം പകരാന്‍ വിപുല പ്രചാരണം
കൊല്ലം.നവംബര്‍ 26 ന് അഷ്ടമുടി കായലിന്റെ ഓളപ്പരപ്പുകളെ ആവേശംകൊള്ളിക്കാനുള്ള പ്രസിഡന്‍സ് ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം നവംബര്‍ 22 മുതല്‍ ഫുട്ബോള്‍, വടംവലി മത്സരങ്ങള്‍, മിനി മാരത്തോണ്‍, വിളംബര ജാഥ തുടങ്ങി ഒട്ടേറെ പരിപാടികള്‍ അരങ്ങേറും.
നവംബര്‍ 22 ന് വൈകിട്ട് നാലിന് ആശ്രമം മൈതാനത്ത് ഫുട്ബോള്‍ മത്സരങ്ങളോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ഫുട്ബോള്‍ ടീം പ്രസ് ക്ലബ് ടീമുമായും, എം.എല്‍.എ.മാരായ എം.നൗഷാദ്, എം.മുകേഷ് എന്നിവര്‍ നയിക്കുന്ന ടീം ജില്ലാ കളക്ടറുടെ ടീമുമായും ഏറ്റുമുട്ടും. നവംബര്‍ 23 വൈകിട്ട് നാലിനാണ് മത്സരങ്ങളുടെ ഫൈനല്‍.
അന്നേദിവസം വൈകിട്ട് അഞ്ചുമുതല്‍ വടംവലി മത്സരം. രണ്ടു വിഭാഗങ്ങളിലായി ആറു ടീമുകള്‍. വനിതകളുടെ വടംവലി മത്സരത്തില്‍ മേയര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ ടീമും പുരുഷ വിഭാഗത്തില്‍ എം.എല്‍.എയുടെ ടീം എം.പി യുടെ ടീമുമായും, കളക്ടറുടെ ടീം പ്രസ് ക്ലബ് ടീമുമായും ഏറ്റുമുട്ടും.
നവംബര്‍ 24 ന് രാവിലെ 6.30ന് കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും ഡി.ടി.പി.സി അങ്കണം വരെ മിനി മാരത്തോണ്‍ സംഘടിപ്പിക്കും. മത്സരാര്‍ഥികള്‍ക്ക് അന്നേദിവസം രാവിലെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായെത്തി പങ്കെടുക്കാം.
നവംബര്‍ 25 ന് വൈകിട്ട് നാലിന് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ നിന്നും ചാമക്കട-ചിന്നക്കട-ആശ്രാമം വഴി ഡി.റ്റി.പി.സി ആസ്ഥാനം വരെ വിളംബര ജാഥയുമുണ്ടാകും