ആറ്റുപുറത്ത് മോഷണം പതിവ്, ഒരു വീട്ടില്‍ കടന്നത് പലതവണ

Advertisement

മൈനാഗപ്പള്ളി. ആറ്റുപുറം ജംക്ഷന് കിഴക്കുഭാഗം നിരന്തരം മോഷണം നടക്കുന്നു. ജംക്ഷന് കിഴക്ക് അടുത്തുള്ള നാലുവീടുകളില്‍ സമീപകാലത്ത് മോഷണം നടന്നിട്ടുണ്ട്. ഇതില്‍ ഒരു വീട്ടില്‍ മൂന്നുതവണ മോഷണവും മോഷണ ശ്രമവും നടന്നതായി പ്രവാസിയായ വീട്ടുടമ പൊലീസില്‍ പരാതി നല്‍കി. മക്കള്‍ വിദേശത്തും മറ്റ് സ്ഥലങ്ങളിലുമുള്ള പലവീടുകളിലും മുതിര്‍ന്ന ആള്‍ക്കാര്‍ മാത്രമാണ് താമസം. രാത്രി ആളനക്കം കേട്ടാല്‍ ഇറങ്ങിനോക്കാന്‍ പോലും ആളില്ലാത്ത വീടുകളാണ് മോഷ്ടാക്കളുടെ ലക്ഷ്യം,മോട്ടോര്‍ തുടങ്ങിയ സാധന സാമഗ്രികള്‍ പലയിടത്തും കവര്‍ന്നിട്ടുണ്ട്.

മോഷ്ടാവിനെ തിരിച്ചറിഞ്ഞ് ആളെ സംബന്ധിച്ച വിവരവും പൊലീസിന് പരാതിക്കാരന്‍ നല്‍കി. പൊലീസ് അന്വേഷിച്ചെത്തുമ്പോള്‍ സ്ഥലത്ത് ആളില്ല എന്നാണ് മറുപടി. ജനങ്ങള്‍ രാത്രി കാവലിരിക്കേണ്ട സ്ഥിതിയാണിവിടെ

Advertisement