കൊല്ലത്ത് അച്ഛന്‍ മരിച്ചതിന്റെ ദുഖം സഹിക്കാനാവാതെ മകന്‍ ജീവനൊടുക്കി

Advertisement

കൊല്ലം. അച്ഛന്‍ മരിച്ചതിന്റെ ദുഖം സഹിക്കാനാവാതെ മകന്‍ ജീവനൊടുക്കി. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനില്‍ കെ.നെല്ലൈകുമാര്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് പോയ മകന്‍ എന്‍.വിനുകുമാറിനെ (36) ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം കാര്‍ത്തിക ജ്വല്ലറി, വിഗ്‌നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാര്‍. സരോജ അമ്മാളാണ് ഭാര്യ. വിനുകുമാറിന്റെ ഇരട്ടസഹോദരനായ എല്‍.വിമല്‍കുമാര്‍, എന്‍.വിജയകുമാര്‍ എന്നിവരാണ് മറ്റു മക്കള്‍. അവിവിവാഹിതനാണ് വിനുകുമാര്‍.

Advertisement