കടപ്പാക്കുഴിയിലെ ടാർ മിക്സ്സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച്

Advertisement

കാരാളിമുക്ക്:പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ ജനവാസ മേഖലയായ കടപ്പാക്കുഴിയിലെ ടാർ മിക്സ്സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.പടിഞ്ഞാറെ കല്ലട ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മലയാറ്റ് മുക്കിൽ നിന്നും ആരംഭിച്ച മാർച്ചിൽ
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

കൊടിക്കുന്നിൽ സുരേഷ് എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.സമര സമിതി ചെയർമാൻ ഡോ.സി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ.പി.കെ ഗോപൻ , അഡ്വ.അനിൽ.എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
വൈ.ഷാജഹാൻ,വി.രതീഷ്,സമിതി കൺവീനർ സുഭാഷ്.എസ് കല്ലട,രക്ഷാധികാരി എസ്.ഗോപാലകൃഷ്ണപിള്ള,

കോഡിനേറ്റർ ഉണ്ണികൃഷ്ണൻ ,എൻ.യശ്പാൽ,റ്റി.ശശികുമാർ,
വി.അനിൽ,മാധവൻ പിള്ള,സി.കെ ഗോപി,ഉല്ലാസ് കോവൂർ,ഉഷാലയം ശിവരാജൻ,ത്രിദീപ് കുമാർ, എ.കൃഷ്ണകുമാർ,സുരേഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement