കൊല്ലം. ലോകം കാല്‍പന്തിലെ അടി കാത്തിരിക്കുന്നതിനിടെ ശക്തികുളങ്ങരയില്‍ കാല്പന്തിന്റെ പേരില്‍ നടന്ന അടി വൈറലായി. ഫിഫ 2022 മല്‍സരങ്ങള്‍ ഖത്തറില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ശക്തികുളങ്ങരയില്‍ വിവിധ ഫാന്‍സ് ഗ്രൂപ്പുകള്‍ ഒരുക്കിയ ശക്തിപ്രകടനമാണ് കൈവിട്ടുപോയത്.
റാലിക്ക് തയ്യാറെടുക്കുന്നതിനിടെ സംഘങ്ങളിലെ യുവാക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അരമണിക്കൂറോളം പലയിടത്തായി അടിയും ബഹളവും നടത്തിയാണ് ഫുട്ബോള്ആരാധകര്ആവേശം ശമിപ്പിച്ചത്. പൊലീസ് എത്തിയെങ്കിലും ആരും പരാതി നല്കാത്തതിനാല് മടങ്ങി. എന്നാല്‍ അക്രമം വൈറലായി പ്രചരിച്ചതോടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആള്‍ക്കാരെ പ്രതി ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.