കാരാളിമുക്കിലെ പാതയോരങ്ങളിൽ
വസന്തം വിരിയിച്ച് അബ്ദുൽ റഹ്മാൻ

Advertisement

കാരാളിമുക്ക്: മാലിന്യവും കാടും പടലവും നിറഞ്ഞ് വൃത്തിഹീനമായി കിടന്ന കാരാളിമുക്കിനെ വെടിപ്പാക്കാൻ തുനിഞ്ഞിറങ്ങിയ കാരാളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാൻ്റെ പ്രയത്നം ഫലം കണ്ടു.അദ്ദേഹം വ്യത്തിയാക്കി ചെടികൾ നട്ട കാരാളിമുക്കിലെ പാതയോരങ്ങളിൽ വസന്തം വിരിഞ്ഞു.

യാത്രക്കാരുടെ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന അഴകുള്ള കാഴ്ചയായി റെയിൽവേ മേൽ പാലങ്ങൾക്ക് മുകളിൽ അവ പൂത്ത് നിൽക്കുന്നു.ആറുമാസം മുമ്പാണ് കാരാളിമുക്കിനെ വ്യത്തിയാക്കുവാൻ അബ്ദുൽ റഹ്മാൻ സ്വയം സന്നദ്ധനായത്.കാടും പടലവും കയറി മാലിന്യ നിഷേപകേന്ദ്രമായി മാറിയ രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ വ്യത്തിയാക്കുകയായിരുന്നു ആദ്യം ചെയ്തത്.പിന്നീട് അവിടെ ചെടികൾ നട്ടു.അന്നു നട്ട ജമന്തിയും തീപ്പൊരിയും മറ്റ് ചെടികളുമാണ് ഇപ്പോൾ പൂവിട്ട് നിൽക്കുന്നത്.


കാരാളിമുക്ക് മുസ്ലിം ജമാഅത്ത് പള്ളിയിലെ നമസ്ക്കാരത്തിന് ശേഷം രാവിലെയും വൈകിട്ടും കാരാളിമുക്കും പരിസരവും വൃത്തിയാക്കുന്ന അബ്ദുൽ റഹ്മാൻ്റെ പ്രവർത്തി ആദ്യം എല്ലാവർക്കും ഒരു കൗതുകമായിരുന്നു. 27 വർഷത്തോളം സൗദിയിലെ റോഡുകളും പാർക്കുകളും സംരക്ഷിക്കുന്ന ജോലി ചെയ്തു വന്നിരുന്ന മുഹമ്മദ് കുഞ്ഞ് ഒരു വർഷം മുമ്പ് നാട്ടിലെത്തിയതോടെയാണ് സ്വന്തം നാടിനെയും കഴിയുന്നത്ര വൃത്തിയാക്കണമെന്ന ആഗ്രഹമുദിച്ചത്.താൻ ചെയ്യുന്നപ്രവർത്തനത്തിൻ്റെ ഫലം തൻ്റെ അടുത്തതലമുറയ്ക്ക് ലഭിക്കുമെന്ന് വിശ്വസിക്കുന്ന അബ്ദുൽ റഹ്മാൻ തൻ്റെ പ്രവർത്തനം ഇപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു.

Advertisement