ശാസ്താംകോട്ട. ന്നാ പിന്നെ ചേട്ടന് വണ്ടി നിര്‍ത്തിയിട് അവര്‍ വന്നിട്ട് പോയാമതി. രാത്രി കൊല്ലത്തുനിന്നുള്ള പത്തനംതിട്ട വേണാട് ലാസ്റ്റ് ബസിന് കാരാളിമുക്ക് ഓവര്‍ബ്രിഡ്ജിനടുത്ത് കൈകാണിച്ച അമ്മയേയും കുഞ്ഞിനേയും കയറ്റാതെ പോയ ബസിനുമുന്നില്‍ വട്ടം വച്ച ചെറുപ്പക്കാരുടേതാണ് മേല്‍പ്പറഞ്ഞ ഡയലോഗ്.
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍നിന്നും പ്രധാനപാതയിലെത്തി പത്തനം തിട്ട വേണാട് ലാസ്റ്റ് ബസ് കാത്തുനിന്നവരെ കയറ്റാതെ വണ്ടി പാഞ്ഞുപോയപ്പോഴാണ് അര്‍ജന്റീനയുടെ തോല്‍വിയും പറഞ്ഞിരുന്ന യുവാക്കള്‍ ഇളകിയത്. മൂന്നുനാലു ബൈക്കുകളിലായി പിന്നാലെ പാഞ്ഞ സംഘം ഒന്നരകിലോമീറ്റര്‍ അപ്പുറം വേങ്ങ ഭാഗത്ത് വണ്ടി തടഞ്ഞു. ഇതിഷ്ടപ്പെടാതെ ചൂടായ ഒരു യാത്രക്കാരന് കണക്കിന് കിട്ടി.
തങ്ങള്‍ കൈകാണിച്ചത് കണ്ടില്ലെന്നായിരുന്നു കണ്ടക്ടറുടെയും ഡ്രൈവറുടേയും മറുപടി. വണ്ടി നഷ്ടമല്ലേ ചേട്ടാ ആവശ്യത്തിലേറെ സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടല്ലോ എന്ന് യുവാക്കള്‍. എന്തായാലും ഫോണ്‍ വിളിച്ച് പറഞ്ഞ് പിന്നാലെ ബൈക്കില്‍ കാലിന് അത്ര സുഖമില്ലാത്ത കുഞ്ഞിനെ സഹിതം വണ്ടിയില്‍ എത്തിച്ച് കയറ്റിയാണ് യുവാക്കള്‍ പിരിഞ്ഞത്.