ഭാര്യ തൂങ്ങിമരിച്ച കേസില്‍ ചവറ സ്വദേശി മലപ്പുറത്ത് അറസ്റ്റില്‍

Advertisement

മലപ്പുറം. ചെമ്മങ്കടവിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ. കൊല്ലം ചവറ സ്വദേശി അലക്സ് അലോഷ്യസാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശി ജിൻസി കഴിഞ്ഞ മാസമാണ് ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്.

ഭർത്താവിന്റെ ഉപദ്രവം കാരണമാണ് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് കണ്ടെത്തൽ. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ സിവിൽ എക്‌സൈസ് ഓഫീസർ ആണ് അലോഷ്യസ്.