കൊട്ടാരക്കര പുലമൺ ട്രാഫിക് സിഗ്നലിൽ കാറിടിച്ച് നിയന്ത്രണംവിട്ട ആബുലൻസ് മറിഞ്ഞു; രാേഗി മരിച്ചു

Advertisement

കാെട്ടാരക്കര : പുലമൺ ട്രാഫിക് സിഗ്നലിൽ കാറിടിച്ച് നിയന്ത്രണംവിട്ട ആബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. മകൾക്കും മരുമകൾക്കും ഗുരുതര പരിക്ക്. ആംബുലൻസിൽ ഉണ്ടായിരുന്ന രാേഗിയായ
വിളക്കുടി ജാഫർ മൻസിലിൽ ഹാജി ഉസ്മാൻ റാവുത്ത (81) റാണ് മരിച്ചത്.
ആംബുലൻസിൽ രോഗിക്കൊപ്പം ഉണ്ടായിരുന്ന മകൾ ജാമിദ ( 46 ) യെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും
മരുമകൾ ബീമ (35) യെകൊല്ലം മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.ബുധനാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം.


ആംബുലൻസ് ഡ്രെെവർക്ക് പരിക്കില്ല.ആംബുലൻസിൽ പുനലൂർ തെറ്റി ക്കുഴി ആശുപത്രിയിൽ നിന്നും കാെല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ഉസ്മാൻ റാവുത്തറിനെ കാെണ്ടു പാേകും വഴിയായിരുന്നു അപകടം. പുലമൺ ട്രാഫിക് ഐലൻഡിൽ വച്ച്
അടൂർ ഭാഗത്തേക്കുള്ള പച്ച സിഗ്നൽ തെളിഞ്ഞതും പുനലൂർ ഭാഗത്തു നിന്നെത്തിയ ആംബുലൻസ് കൊല്ലം ഭാഗത്തേക്കു പ്രവേശിച്ചതും ഒരേ സമയമായിരുന്നു. തിരുവനന്തപുരം ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു നിയന്ത്രണം വിട്ട ആംബുലൻസ് ഡിവൈഡറിലേക്ക് ഇിടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ യാത്രക്കാരും ട്രാഫിക് പാെലീസും നാട്ടുകാരും ചേർന്ന് പെട്ടെന്നു ആംബുലൻസ് നിവർത്തുകയും രോഗിയെ ഓക്‌സിജൻ സംവിധാനമുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. മുൻപ് മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉസ്മാൻ റാവുത്തർ
ചൊവ്വാഴ്ചയാണ് വിളക്കുടിയിലെ വീട്ടിലെത്തിയത്. വീണ്ടും അസുഖം കൂടിയതോടെ ആദ്യം പുനലൂരും പിന്നീട് മെഡിസിറ്റി ആശുപത്രിയിലേക്ക് ആംബുലൻസിൽ കാെണ്ടു പാേകും വഴിയാണ് അപകടത്തിൽപ്പെട്ടത്. മകൻ ജാഫർ കഴിഞ്ഞ ദിവസം പിതാവിനെ ആശുപത്രിയിൽ കാെണ്ടു പാേകുന്നതിനായി വിദേശത്ത് നിന്ന് വരുകയായിരുന്നു. ആംബുലൻസ് അപകടത്തിൽപ്പെടുന്ന സമയം മകൻ ജാഫർ കാറിൽ താെട്ട് പിറകിൽ ഉണ്ടായിരുന്നു.
ഭാര്യ: സഫിയ ബീവി
മക്കൾ : ജാമിദ , ജാസ്മിൻ, ജാഫർ

Advertisement