വെളിയത്ത് ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഡ്രൈവര്‍ മരിച്ച നിലയിൽ

Advertisement

ഓയൂർ : ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. വെളിയം ചരുവിള പുത്തൻ വീട്ടിൽ കലാപ്രിയനാ(52) ണ് മരിച്ചത്. വെളിയത്തെ ബാർ ഹോട്ടലിന് മുന്നിൽനിർത്തിയിട്ടിരിക്കുകയായിരുന്നുകലാപ്രിയന്റെ സ്വന്തം ഓട്ടോറിക്ഷ . ഇന്ന് രാവിലെ 7 മണിയോടെയാണ് നാട്ടുകാർ കലാപ്രിയനെമരിച്ചനിലയിൽ കണ്ടത്.മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ് പറയുന്നു.

 കലാ പ്രിയൻകുറച്ചു കാലമായി വീട് വിട്ട് കലയപുരത്ത് ഒരു സഭ നടത്തുന്ന അഗതികളുടെ മന്ദിരത്തിലായിരുന്നു താമസം. ഓട്ടോയും ഓടിക്കുമായിരുന്നു. ഭാര്യ ഗീത. മകൻ കർണ്ണൻ. പൂയപ്പള്ളി പോലീസ് മേ ൽ നടപടികൾ സ്വീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

Advertisement