മോഷണക്കേസ് പ്രതിയെ കോടതി പരിസരത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി

Advertisement


ശാസ്താംകോട്ട: മോഷണക്കേസ് പ്രതിയെ കോടതി പരിസരത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി.
ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിസരത്ത് ഇന്നലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മോഷണ കേസിൽ പ്രതിയായ കൊട്ടാരക്കര സ്വദേശി നൗഷാദ്(40) നെയാണ് ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചത്.
ആറോളം കേസ്സുകളിൽ പ്രതിയായ നൗഷാദിൻ്റ വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് സംഭവങ്ങൾ തുടങ്ങുന്നത്. ശാസ്താംകോട്ട രണ്ടാം കോടതിയിലെ മറ്റൊരു കേസ്സിൽ വാറൻ്റ് ഉണ്ടായിരുന്നതിനാൽ പ്രതി കോടതിക്ക് പുറത്തിറങ്ങിയ ഉടൻ പോലീസ് പിടികൂടി. ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ പോലീസ് മർദ്ദിച്ചതായാണ് ആക്ഷേപം. തുടർന്ന് ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശാസ്താംകോട്ട ആശുപത്രിയിൽ എത്തിച്ചപ്പോൾ മർദ്ദന വിവരം ഡോക്ടറോട് പറത്തെങ്കിലും അദ്ദേഹം അത് രേഖപ്പെടുത്തിയില്ല. ഇക്കാര്യം പ്രതി പിന്നീട് കോടതിയോട് പറഞ്ഞു.കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിഡ്നി സംബന്ധിച്ച രോഗത്തിന് ചികിത്സയിലാണിയാൾ. ശാസ്താംകോട്ട ആശുപത്രിയിൽ
ഇയാളുടെ മൂത്രം പരിശോധനയ്ക്കായി എടുത്തപ്പോൾ രക്തത്തിൻ്റെ
നിറമായിരുന്നു. ഇപ്പോൾ തുടർ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
കോടതി പരിസരത്ത് നിന്ന് പ്രതിയെ പിടികൂടി മർദ്ദിച്ചതിൽ അഭിഭാഷകർ കോടതിയിൽ പരാതിപ്പെട്ടു.പോലീസ് നടപടി ന്യായികരിക്കത്തക്കതല്ലന്നാണ് അഭിഭാഷകർ പറയുന്നത്.

Advertisement