നിയമ വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്നു – അഡ്വഃകെ സോമപ്രസാദ്

Advertisement

കൊല്ലം . നിയമത്തിൻറെ പഴുതുകൾ നിയമവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാർ എന്ന് അഡ്വഃ കെ സോമപ്രസാദ് എം.പി അഭിപ്രായപ്പെട്ടു.ആൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ (AILU) കൊല്ലം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബില്ല് പഠിക്കാൻ മിനിമം 48 മണിക്കൂർ എങ്കിലും ഒരു എം.പിക്ക് സാവകാശം നൽകണമെന്ന് വ്യവസ്ഥയുള്ളപ്പോൾ,കാശ്മീരിൻറെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ബില്ല് പൊടുന്നനെ പോക്കറ്റിൽ നിന്നെടുത്ത് അവതരിപ്പിച്ച അമിത്ഷായുടെ നടപടി അതിന് ഉദാഹരണമാണ്. നിയമത്തിൽ അതിനുള്ള പഴുതാണ് അമിത്ഷാ ദുരുപയോഗപ്പെടുത്തിയത്.

സമ്മേളനത്തിൽ അഡ്വഃ ഓച്ചിറ എൻ.അനിൽകുമാർ അധ്യക്ഷനായി. എം മുകേഷ് എംഎൽ.എ, അഡ്വഃ സി.പി.പ്രമോദ്, അഡ്വഃെഎഷാപോറ്റി,അഡ്വഃ പാരിപ്പള്ളി ആർ.രവീന്ദ്രൻ, അഡ്വഃ കെ.പി.സജിനാഥ്, അഡ്വഃസിസിൻ.ജി.മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു.