കൊല്ലത്തെ കോർട്ട് കോംപ്ളക്സ് നിർമ്മാണം ഉടൻ തുടങ്ങണം –
ലായേഴ്സ് യൂണിയൻ

Advertisement

കൊല്ലം. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കൊല്ലത്തെ കോടതികൾക്കായി അനുവദിച്ചിട്ടുള്ള കോടതി സമുച്ചയത്തിൻറെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കൊല്ലം യൂണിറ്റ് സമ്മേളനം സംസ്ഥാന സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം അഡ്വ. കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ. സിസിൻ.ജി.മുണ്ടയ്ക്കൽ പ്രസിഡണ്ടായും അഡ്വ. കെ.ബി.മഹേന്ദ്ര സെക്രട്ടറിയായും 43 അംഗ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.