കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനക്കേസില്‍, സൈനികനും സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനക്കേസില്‍, സൈനികനും സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. സ്‌റ്റേഷന് പുറത്തു വെച്ചാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റതെന്ന പൊലീസുകാരുടെ വാദം റിപ്പോര്‍ട്ടില്‍ തള്ളിയിട്ടുണ്ട്. സ്‌റ്റേഷന് പുറത്തു വെച്ചാണ് മര്‍ദ്ദനമേറ്റതെന്നതിന് തെളിവില്ല.
അതേസമയം പൊലീസ് മര്‍ദ്ദിച്ചുവെന്ന സൈനികന്റെയും സഹോദരന്റെയും വാദത്തിന് തെളിവില്ല. അതുകൊണ്ടു തന്നെ മര്‍ദ്ദിച്ചത് ആരാണെന്ന് വ്യക്തമല്ല. ആരു മര്‍ദ്ദിച്ചു എന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സുഹൃത്തിനെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സൈനികന്‍ വിഷ്ണുവിനെയും സഹോദരനും ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ വിഘ്നേഷിനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചത്.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: മുന്നൊരുക്കം പൂർണ്ണം; രചനാ മത്സരങ്ങൾ 28ന്
അഞ്ചൽ: അറുപത്തി ഒന്നാമത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾ പൂർണ്ണമായതായും രചനാ മത്സരങ്ങൾ ഈ മാസം 28ന് നടത്തുമെന്നും സ്വാഗതസംഘം ചെയർമാൻ പി.എസ് സുപാൽ, ജനറൽ കൺവീനർ കെ.ഐ ലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി ആറായിരത്തി അഞ്ഞൂറോളം കുട്ടികൾ മത്സരാർത്ഥികളായെത്തും.യു.പി വിഭാഗത്തിൽ മുപ്പത്തി എട്ട് ഇനങ്ങളിലും എച്ച് .എസ് ജനറൽ വിഭാഗത്തിൽ തൊണ്ണൂറ് ഇനങ്ങളിലും എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ നൂറ് ഇനങ്ങളിലും സംസ്കൃതോത്സവത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ പത്തൊൻപത് വീതം ഇനങ്ങളിലും അറബിക് സാഹിത്യോത്സവത്തിൽ യു.പി വിഭാഗത്തിൽ പതിമൂന്നും ഹൈസ്കൂൾ വിഭാഗത്തിൽ പത്തൊൻപത് ഇനങ്ങളിലും മത്സരങ്ങൾ നടക്കും.
അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിലാണ്ൽ പ്രിന വേദിയൊരുക്കിയിട്ടുള്ളത്.ആകെ 12 വേദികളാണുള്ളത്.
പരിപാടിയുടെ ഉദ്ഘാടനം 29 ന് രാവിലെ 9.30ന് മന്ത്രി കെ.എൻ ബാലഗോപാലും കലാ മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണിയും നിർവ്വഹിക്കും. പി. എസ് സുപാൽ എം.എൽ.എ അധ്യക്ഷത വഹിക്കും.എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും.എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.എ ആരിഫ്, ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ കളക്ടർ,മേയർ, റൂറൽ എസ്.പി മുതലായവർ യോഗത്തിൽ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ പി.എസ് സുപാൽ എം.എൽ.എ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ ലാൽ, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബൈജു, ബ്ലോക്ക് പഞ്ചായത്തംഗം എ.സക്കീർ ഹുസൈൻ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ആനി ബാബു,അഖിൽ രാധാകൃഷ്ണൻ, ഈസ്റ്റ് സ്കൂൾ പ്രിൻസിപ്പാൾ അനസ് ബാബു, മീഡിയ കൺവീനർ ജോജി മുതലായവർ പങ്കെടുത്തു.
ഹൈടെക് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം പുരോഗമിക്കുന്നു
കൊട്ടാരക്കര. നിര്‍മിക്കുന്ന ഹൈടെക് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നഗരസഭയുടെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഹൈടെക്കാക്കുന്നത്. ഇതിനായി രണ്ട് ഘട്ടങ്ങളിലായി 80 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുലമണ്‍ ജംഗ്ഷന് സമീപത്തായി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെയും എം.സി റോഡിന്റെയും ഇടയിലായിട്ടാണ് നിലവില്‍ ബസ്സ്റ്റാന്‍ഡുള്ളത്.
അത്യാധുനിക സൗകര്യങ്ങളോടെ ഒരേ സമയം നാല് ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സ്റ്റീല്‍ ഫാബ്രിക്കേറ്റഡ് ബസ് ഷെല്‍ട്ടര്‍, കാത്തിരിപ്പുകേന്ദ്രം, കിയോസ്‌ക്, ഫീഡിങ് റൂം, പൊലീസ് എയ്ഡ് പോസ്റ്റ്, പെഡസ്ട്രിയല്‍ പാത്‌വേ, പ്രവേശന കവാടം, ക്ലോക്ക്ടവര്‍ എന്നിവയും ഒരേ സമയം ഏഴ് ബസുകള്‍ക്ക് നിര്‍ത്താവുന്ന ഓപ്പണ്‍ പാര്‍ക്കിങ് ഡ്രൈവ്‌വേ, എ.ടി.എം കൗണ്ടര്‍, ടെലിവിഷന്‍, വൈഫൈ സംവിധാനം തുടങ്ങി മറ്റ് സൗകര്യങ്ങളുമൊരുങ്ങുമെന്ന് കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ.ഷാജു പറഞ്ഞു.
വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു:
ആക്ഷേപങ്ങള്‍ ഡിസംബര്‍ എട്ടുവരെ സമര്‍പ്പിക്കാം
കൊല്ലം.വോട്ടര്‍പട്ടികയില്‍ പേര്‌ചേര്‍ക്കുന്നതും അനര്‍ഹമായി ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെ തിരെ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതുമായും ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ലോക്സഭാ, രാജ്യസഭാംഗങ്ങള്‍, നിയമസഭാ സമാജികര്‍, അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ പ്രതിനിധികള്‍ എന്നിവര്‍ നവംബര്‍ 28ന് വൈകിട്ട് നാല് മണിക്ക് കളക്ടറുടെ ചേമ്പറില്‍ ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വ്വറായ ലാന്റ് റവന്യു കമ്മീഷണര്‍ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, അനര്‍ഹമായി ഉള്‍പ്പെട്ടവരെ സംബന്ധിച്ച ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഡിസംബര്‍ എട്ട് വരെയാണ് അവസരം. ഫോണ്‍ : 0474 2794040.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ശാസ്താംകോട്ട ബി.എം.സി എൻ ഞ്ജിനിയറിങ്ങ് കോളെജിൽ തുടക്കമായി. വോളിബാൾ, ഷട്ടിൽ ടൂർണമെന്റ് എന്നിവയിലൂടെയാണ് തുടക്കം. നാളെ രാവിലെ 10 മണിക്ക്കലാ മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്തിലും വൈകിട്ട് 5 മണിക്ക് കബടി ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലും 28 ന് രാവിലെ 9 മണിക്ക് ക്രിക്കറ്റ് കെ.എസ്.എം.ഡി.ബി. കോളജിലും നീന്തൽ 29 ന് രാവിലെ10 മണിക്ക് ശൂരനാട് വടക്ക് അഴകിയകാവ് എൽ.പി.സ്കൂളിന് സമീപം കാവനാട്ട് കുളത്തിലും വടം വലി വൈകിട്ട് 6 മണിക്ക് ഭരണിക്കാവ് ജംഗ്ഷനിലും 30 ന് ഫുഡ് ബോൾ രാവിലെ 9 മണിക്ക് കെ.എസ്.എം.ഡി.ബി. കോളജ് ഗ്രൗണ്ടിലും ചെസ്സ് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്തിലും നടക്കുംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി.ഗീത അദ്ധ്യക്ഷതവഹിച്ചു.വൈ. ഷാജഹാൻ, എൻ. പങ്കജാക്ഷൻ, കെ.സനിൽകുമാർ , ആർ.സുന്ദരേശൻ , തുണ്ടിൽ നൗഷാദ്, പുഷ്പ കുമാരി ,
ഷീജ, ആർ. അജയകുമാർ , എസ്.ശശികല, വി.രതീഷ്, രാജി, ബി.ഡി.ഒ അനിൽകുമാർ , ജി.ഇ.ഒബിനു ഫ്രാൻസിസ് , ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ടാർ മിക്സിങ് പ്ലാന്റിനെതിരെ നവംബർ 27 മുതൽ ജനകീയ സമരസമിതിയുടെ റിലേ സത്യാഗ്രഹം
പടിഞ്ഞാറെ കല്ലട: കടപ്പാക്കുഴി കേന്ദ്രമായി ആരംഭിക്കുന്നടാർ മിക്സിംഗ് പ്ലാൻ്റിനെതിരെയുള്ള ജനകീയ സമരം കൂടുതൽ ശക്തിപ്പെടുത്തുന്നു.ഇതിൻ്റെ ഭാഗമായി സമരസമിതിയുടെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ ജനങ്ങളെ അണിനിരത്തി സമരസമിതി ഭാരവാഹികളും തുടർന്ന് ദിവസവും വാർഡ് അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെ വാർഡിലെ മുഴുവൻ മുഴുവൻ ജനങ്ങളെയും
പങ്കെടുപ്പിച്ച് സമരം കൂടുതൽ ശക്തമാക്കും.പട്ടികജാതി കോളനികൾ ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിൽ പ്ലാന്റ് തുടങ്ങാൻ അനുവദിക്കില്ല.മെറ്റൽ ക്രഷർ ഉടമയ്ക്ക് 50 ലക്ഷം രൂപ നിക്ഷേപവും പ്രതിമാസം 5 ലക്ഷം രൂപ വാടകയും എന്ന കരാറിൽ വൻകിട കമ്പനിയാണ് പ്ലാന്റ് നിർമ്മിക്കാൻ എത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.പാരിസ്ഥിതിക ദുർബല പ്രദേശമായ പടിഞ്ഞാറെ കല്ലടയിൽ പ്ലാന്റിനെതിരെ സമാധാനപരമായി സമരം നയിച്ച 8 പേർക്കെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ച് കള്ളക്കേസ് എടുത്തതായും ഭാരവാഹികൾ ആരോപിച്ചു.രണ്ടാം ഘട്ടമായി നിരാഹാര സമരം അടക്കമുള്ളവ ആരംഭിക്കും.പ്ലാൻ്റിലേക്ക് വലിയ വാഹനങ്ങൾ വരുന്നതിനാൽ സമീപത്തെ പഴക്കം ചെന്ന കടപ്പാക്കുുഴി പാലം തകർന്ന് തുടങ്ങിയിട്ടുണ്ട്. ഭാരവാഹനങ്ങൾ ചീറി പായുന്നതിനാൽ സ്ക്കൂൾ കുട്ടികൾക്കും ഗ്രാമവാസികൾക്കും റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും സമരസമിതി ചെയർമാൻ ഡോ.സി ഉണ്ണികൃഷ്ണൻ,കൺവീനർ സുരേഷ് ചന്ദ്രൻ,രക്ഷാധികാരി
എസ്.ഗോപാലകൃഷ്ണപിള്ള,ബ്ലോക്ക് പാഞ്ചായത്ത് അംഗം വി.രതീഷ്. ഗ്രാമപഞ്ചായത്ത് അംഗം എൻ.ഓമനക്കുട്ടൻ പിള്ള,
അംഗങ്ങളായ കെ.എസ് ഷിബുലാൽ,എ.കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം-
ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രമാണിച്ച് നാളെ(28.11.2022) ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 11 മണി വരെ ഓച്ചിറയിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. തിരുവനന്തപുരം ഭാഗത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ ടൈറ്റാനിയം ജംഗ്ഷൻ- കാരാളിമുക്ക്- ശാസ്താംകോട്ട- ഭരണിക്കാവ്- ചാരുംമൂട്- കായംകുളം വഴിയും ആലപ്പുഴ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കായംകുളം- ചാരുംമൂട്- ചക്കുവള്ളി- ഭരണിക്കാവ്- ചവറ വഴിയും കൊല്ലത്ത് നിന്നും കായംകുളത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് തീരദേശ ഹൈവേ- അഴീക്കൽ പാലം വഴിയും കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളം- രണ്ടാംകുറ്റി- ചൂനാട്- കാമ്പിശ്ശേരി- പുതിയകാവ് വഴിയും പോകേണ്ടതാണ്.
ഈ ഗതാഗത ക്രമീകരണത്തിൽ പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പോലീസ് അറിയിച്ചു.
നിരവധിക്രിമിനല്‍കേസുകളിലെ പ്രതിയായ കുറ്റവാളിയെ തടവിലാക്കി
കൊല്ലം.ഇരവിപുരം കൊട്ടിയം സ്റ്റേഷനുകളിലായി 2019മുതല്‍ വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ മുക്കം ചേരിയിൽ ചങ്ങാട്ട് ഹൗസിൽ മാടൻ എന്നു വിളിക്കുന്ന ഷാജു(30) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
2019 മുതൽ 2022 വരെ തുടർച്ചയായി ആറ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. 2019 മുതല്‍ ഇരവിപുരം സ്റ്റേഷനില്‍ നരഹത്യാശ്രമം, ഭീഷണിപ്പെടുത്തൽ, വീടുകയറി ആക്രമണം, തുടങ്ങിയ കേസുകളിൽ പ്രതിയാണ്. 2020 ൽ കൊട്ടിയം സ്റ്റേഷനിൽ അക്രമിച്ച പരിക്കേൽപ്പിച്ചതിനും കേസ് നിലവിലുണ്ട്.. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്ന തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീൺ ഐ.എ.എസ്സ് ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. ഇരവിപുരം സ്റ്റേഷൻ ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.