ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം-
ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

Advertisement

ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 11 മണി വരെ ഓച്ചിറയിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. തിരുവനന്തപുരം ഭാഗത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ ടൈറ്റാനിയം ജംഗ്ഷൻ- കാരാളിമുക്ക്- ശാസ്താംകോട്ട- ഭരണിക്കാവ്- ചാരുംമൂട്- കായംകുളം വഴിയും ആലപ്പുഴ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കായംകുളം- ചാരുംമൂട്- ചക്കുവള്ളി- ഭരണിക്കാവ്- ചവറ വഴിയും കൊല്ലത്ത് നിന്നും കായംകുളത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് തീരദേശ ഹൈവേ- അഴീക്കൽ പാലം വഴിയും കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളം- രണ്ടാംകുറ്റി- ചൂനാട്- കാമ്പിശ്ശേരി- പുതിയകാവ് വഴിയും പോകേണ്ടതാണ്.
ഈ ഗതാഗത ക്രമീകരണത്തിൽ പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പോലീസ് അറിയിച്ചു.