ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട കടപ്പാക്കുഴിയിൽ മെറ്റൽ ക്രഷർ യൂനിറ്റിന്റെ മറവിൽ ടാർ മിക്സിങ് പ്ലാന്റ് നടത്താൻ ശ്രമിക്കുന്ന നീക്കത്തിനെതിരെ സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. രണ്ടാം ഘട്ടമായിട്ടാണ് സത്യാഗ്രഹ സമരം തുടങ്ങിയത് ആദ്യ ഘട്ടത്തിൽ ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത വലിയ മാർച്ച് ക്രഷർ യൂനിറ്റിന് മുന്നിലേക്ക് നടത്തിയിരുന്നു . തുടർന്നുള്ള ദിവസങ്ങളിൽ ഓരോ വാർഡിലെയും ജനപ്രതിനിധിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം മുന്നോട്ടു പോകും.
സമരം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഓമനക്കുട്ടൻ പിള്ള അധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ്ചന്ദ്രൻ , പരിസ്ഥിതി പ്രവർത്തകൻ വി.എസ് ശ്രീകണ്ഠൻ നായർ,രക്ഷാധികാരി ഗോപാലകൃഷ്ണപിള്ള, നേതാക്കളായ വി.രതീഷ്, ബി. തൃദീപ്കുമാർ, കാരാളി വൈ .എ സമദ്, കെ. സുധീർ, അംബികകുമാരി, റജീല, സുനിതദാസ്, ഷീലാകുമാരി, റ്റി. ശിവരാജൻ, വി. അനിൽ, ഷിബുലാൽ, റ്റി.രാധാകൃഷ്ണൻ, വി വിജയൻ, എ. കൃഷ്ണകുമാർ, ആർ പി പ്രസാദ്, മുത്തലിഫ് തുടങ്ങിയവർ സംസാരിച്ചു .