പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍

Advertisement

കൊല്ലം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയില്‍. ഉളിയന്‍കോവില്‍, ശ്രീഭദ്രനഗര്‍ 48, ജാനകി നിവാസില്‍ ബിനു (38) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. പ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത കിളികൊല്ലൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെകടര്‍ എന്‍.വിനീത്, എസ്‌ഐ മാരായ സുകേഷ്, താഹാക്കോയ, അനില്‍, സിപിഒ സിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.